സ്പീക്കറുടെ എഫ് ബി പോസ്റ്റ് ഹാക്ക് ചെയ്തു പരിഹാസം

തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്ത പോസ്റ്റിന് കീഴിൽ സ്വന്തം കമന്‍റ് ഇട്ട് ഇളിഭ്യനാക്കുകയും ചെയ്തു. ശ്രീരാമകൃഷ്ണന്‍റെ വിശദീകരണം ഇങ്ങിനെ: “പൊന്നാനിയിൽ നിർമ്മാണനുമതി ലഭിച്ചു ടെൻഡർ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ എന്റെ ഫേസ്ബുക്ക്‌ പോസ്റ്റിൽ എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാൻ തന്നേ കമെന്റ് ചെയ്തതായി കാണുകയുണ്ടായി. മിനിട്ടുകൾ കൊണ്ട് ആ കമെന്റിൽ നിരവധി റിയാക്ഷനുകളും റിപ്ലേ കമെന്റുകളും വരികയും, സ്ക്രീൻ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടു.ഹാക്ക് ചെയ്തത് കൊച്ചിയിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്”

Leave a Reply