മാണി കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടു


കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് ബന്ധം ഉപേക്ഷിച്ചു. എല്‍ ഡി എഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മാണി വിഭാഗം തീരുമാനിച്ചു. ജോസ് കെ മാണിയാണ് ഈ വിവരം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. 38 വർഷത്തിനു ശേഷമാണ് കേരള കോൺഗ്രസ്(എം) ഇടതുമുന്നണിയിൽ ചേരുന്നത്. മുന്നണി മാറ്റത്തിനെതിരെ ചെയർമാൻ ജോസ് കെ മാണിക്കെതിരെ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്.
രാജ്യസഭാ സീറ്റ് ജോസ് കെ മാണി രാജിവെക്കുമെന്ന് അറിയിച്ചു. ലോക്സഭാ സീറ്റ് ഉപേക്ഷിക്കില്ല. മുന്നണി മാറ്റം നിരുപാധിക മാണെന്ന് ജോസ് കെ മാണി പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ഈ തീരുമാനം സ്വാഗതം ചെയ്തു. എല്‍ ഡി എഫ് പരസ്യമായി തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ജോസഫ്‌ കേരള കോണ്‍ഗ്രസ് കോട്ടയത്ത്‌ തിരിനക്കരയില്‍ ചാണക വെള്ളം തളിച്ചാണ് ഇന്ന് പ്രതിഷേധിച്ചത്.

Leave a Reply