നടി പാർവ്വതി “അമ്മ” അംഗത്വം ഉപേക്ഷിച്ചു


‘അമ്മ’യിൽ നിന്ന് നടി പാർവതി തിരുവോത്ത് രാജി വച്ചു. . ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷമാണ് തന്റെ തീരുമാനമെന്നും നടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. രാജിയെക്കുറിച്ചു വിശദമായ കുറിപ്പ് നടി നൽകിയിട്ടുണ്ട്. “അമ്മ”യെ നവീകരിക്കാനുള്ള തന്റെ പ്രതീക്ഷ
ഈ അഭിമുഖത്തിലൂടെ ഇല്ലാതായതായി നടി പറയുന്നു.
‘അമ്മ’ നിർമിക്കുന്ന പുതിയ ചിത്രത്തിൽ നടി ഭാവന ഉണ്ടാകില്ലെന്ന് വാർത്താചാനലിന്റെ അഭിമുഖത്തിൽ
ബാബു പറഞ്ഞിരുന്നു. . ‘മരിച്ചു പോയ ആളുകൾ തിരിച്ചു വരില്ലല്ലോ’ എന്നായിരുന്നു ഭാവനയെ ഒഴിവാക്കിയതിനെ കുറിച്ച് ഇടവേള ബാബു പറഞ്ഞത്. ‘അറപ്പ് തോന്നുന്ന, നാണമില്ലാത്ത വിഡ്ഢിയെ കാണൂ… ഇടവേള ബാബു. അമ്മ എന്ന് വിളിക്കുന്ന ക്ലബിന്റെ ജനറൽ സെക്രട്ടറി’ എന്നാണ് പാർവതി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

Leave a Reply