ഇക്കണോമിക്സ് നോബൽ സമ്മാനം രണ്ടു അമേരിക്കൻ ഗവേഷകർക്ക്
സ്‌റ്റോക്‌ഹോം: 2020ലെ സാമ്പത്തിക ശാസ്ത്ര നോബൽ സമ്മാനം അമേരിക്കൻ പണ്ഡിതരായ പോൾ ആർ മിൽഗ്രോമ്, റോബർട്ട് ബി വിൽസൺ എന്നിവർ പങ്കിടുമെന്നു നോബൽ സമിതി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ലേലം സംബന്ധിച്ച പുതിയ സാമ്പത്തിക പഠനങ്ങളുടെ പേരിലാണ് ഇരുവരും സമ്മാനം നേടിയത്.
1948 ൽ അമേരിക്കയിൽ ജനിച്ച മിലാഗ്രോമ് സ്റ്റാൻഫഡ് സർവ്വകലാശാലയിൽ നിന്നാണ് ഡോക്റ്ററേറ്റ് ബിരുദം നേടിയത്. അദ്ദേഹം ഇപ്പോൾ അവിടെ അധ്യാപകനുമാണ്.
1937ൽ അമേരിക്കയിൽ ജനിച്ച റോബർട്ട് വിൽസൺ ഹാർവാർഡ് സർവകലാശാലയിലാണ് വിദ്യാഭ്യാസം നേടിയത്. ഇപ്പോൾ സ്റ്റാൻഫഡ് സർവകലാശാലയിൽ മാനേജ്മെൻറ്റ് വിഭാഗത്തിൽ എമെറിറ്റസ് പ്രൊഫസറാണ്.