പുതിയ പദ്ധതികൾ വരുന്നു; പക്ഷേ നിർവഹണത്തിൽ പുരോഗതിയില്ല

ന്യൂദൽഹി: ഈ വർഷം ജൂലൈ  മുതൽ സപ്റ്റമ്പർ വരെയുള്ള രണ്ടാം ത്രൈമാസ കാലയളവിൽ പുതിയ നിക്ഷേപങ്ങളിൽ 107 ശതമാനം വർധനയുള്ളതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.  ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദവുമായുള്ള താരത്യമത്തിലാണ് ഈ വർധന കാണുന്നത്. അതേസമയം കഴിഞ്ഞവർഷത്തെ ഇതേ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിക്ഷേപങ്ങൾ 11.32 ശതമാനം കുറവാണ്. ഏപ്രിൽ -ജൂൺ കാലത്തു ഇതു 23.9 ശതമാനം കുറവായിരുന്നു.

കണക്കുകൾ സൂചിപ്പിക്കുന്നതു നിലവിലെ  സാമ്പത്തിക പ്രവർത്തനങ്ങളിൽ  കാര്യമായ ഉണർവ് സം ഭവിക്കുന്നുണ്ട് എന്നാണെന്നു ഗവേഷകർ പറയുന്നു. പക്ഷേ  പുതിയ നിക്ഷേപങ്ങൾ പ്രായോഗികമായി ഉല്പാദന വർധനയോ തൊഴിൽ സാധ്യതയോ ഇനിയും വർധിപ്പിക്കുന്നതായി കാണുന്നില്ല. കാരണം പദ്ധതി നിർവഹണത്തിൽ സ്ഥിതിയിൽ കാര്യമായ മാറ്റമില്ല. വർഷത്തിന്റെ ആദ്യപാദത്തിൽ അതു 37 ശതമാനം ആയിരുന്നു. ഇപ്പോൾ 37.53 ശതമാനം. അതായതു  നേരിയ മാറ്റം മാത്രമാണ് യഥാർത്ഥ  സാമ്പത്തിക പ്രവർത്തനങ്ങളിൽ കാണുന്നത്. പുതിയ  നിക്ഷേപങ്ങളിൽ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഛത്തിസ്ഗഢ് സംസ്ഥാനമാണ്- 35,771 കോടി രൂപയുടെ  114 പദ്ധതികൾ. തൊട്ടുപിന്നാലെ തമിഴ്നാട് 23,332 കോടി രൂപയുടെ 132 പദ്ധതികളുമായി രണ്ടാം സ്ഥാനത്താണ്.  കർണാടകം,ഗുജറാത്ത്, മഹാരാഷ്ട്ര,  ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ് എന്നിവയാണ് തൊട്ടുപിന്നാലെയുള്ള മറ്റു പ്രധാന നിക്ഷേപകേന്ദ്രങ്ങൾ എന്ന് പ്രൊജക്റ്റ് ടുഡേ  ഡയറക്റ്റർ ശശികാന്ത് ഹെഗ്‌ഡെ അറിയിച്ചു

Leave a Reply