സാഹിത്യ നോബൽ: അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലിക്കിന്
സ്റ്റോക്ക്ഹോം: ഈ വർഷത്തെ നോബlൽ സാഹിത്യ സമ്മാനത്തിന് അമേരിക്കൻ കവയിത്രിലൂയിസ് ഗ്ലിക്ക് അർഹയായ തായി നോബൽ സമ്മാന സമിതി പ്രഖ്യാപിച്ചു. വ്യക്തിയുടെ സ്വകാര്യ ജീവിതാനുഭവങ്ങളെ സാർവ്വ ലൗകികമായ അനുഭവങ്ങളുമായി സംയോജിപ്പിക്കുന്ന സവിശേഷമായ കാവ്യശൈലിയുടെ ഉടമയാണ് ഗ്ലിക്ക് എന്ന് നോബൽ സമിതിയുടെ പ്രസ്താവനയിൽ പറയുന്നു.
1943ൽ ന്യൂയോർക്കിൽ ജനിച്ച ഗ്ലിക്ക് ഇപ്പോൾ മസാച്ചുസെറ്റ്സിലെ കേം ബ്രിഡ്ജിലാണ് താമസിക്കുന്നത്. ന്യൂ ഹാവെനിലെ യേൽ സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യത്തിന്റെ അദ്ധ്യാപിക കൂടിയാണ് പ്രശസ്തയായ ഈ കവയിത്രി. ഇത്തവണ ഡിസംബർ മാസത്തിൽ ഓൺലൈൻ പരിപാടിയിലൂടെയാണ് സമ്മാനദാനം നടക്കുകയെന്നു നോബൽ സമിതി അറിയിച്ചു .