ഫിസിക്സ് നോബൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞർക്ക്

സ്റ്റോക്ക്ഹോം: പ്രപഞ്ചത്തിലെ  ഇരുൾ ഗർത്തങ്ങളെയും  ആകാശഗംഗയുടെ ഉൾഭാഗങ്ങളെയും സംബന്ധിച്ച പഠനങ്ങൾക്ക് മൂന്നു ശാസ്ത്രജ്ഞർ ഈ വർഷത്തെ ഫിസിക്സ് നോബൽ സമ്മാനം പങ്കിട്ടെടുത്തു.

റോജറും ആന്ദ്രെ ഗെസ്സും

ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ഫിസിക്സ് അധ്യാപകനായ റോജർ പെൻറോസ്, ജർമനിയിലെ റീൻഹാർഡ്‌  ജൻസൽ,  അമേരിക്കയിലെ ആന്ദ്രേ ഗെസ് എന്നീ ശാസ്ത്രജ്ഞരാണ് ഇത്തവണ സമ്മാനം പങ്കിട്ടത്. 

89കാരനായ ഡോ. പെൻറോസ് ഇരുൾഗർത്തങ്ങൾ അഥവാ ബ്ലാക് ഹോൾസ് എന്ന പ്രതിഭാസത്തെ ഐൻസ്റ്റീന്റെ ആപേക്ഷകതാ സിദ്ധാന്തത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരിക്കുകയും ശക്തമായ ദൂരദർശിനികൾ ഉപയോഗിച്ചു ആകാശഗംഗയുടെ ഹൃദയഭാഗത്തെ നിരീക്ഷിക്കുകയും ചെയ്ത ഗവേഷകനാണ്. അദ്ദേഹം  സമ്മാനത്തുകയുടെ പകുതി പങ്കിടും. ബാക്കി പകുതി 68കാരനായ ജെൻസൽ, 55 കാരനായ ഗെസ് എന്നിവർ നേടി. പ്രപഞ്ചത്തിന്റെ ഹൃദയഭാഗത്തെ ഇരുൾ ഗർത്തങ്ങളെ  സംബന്ധിച്ചാണ് അവരുടെ പഠനം. ഫിസിക്സ് നോബൽ സമ്മാനം നേടുന്ന നാലാമത്തെ വനിതയാണ് ഗെസ്. കാലിഫോർണിയ   സർവകലാശാലയിലാണ് അവർ പ്രവർത്തിക്കുന്നത്.  ജെൻസൽ ജർമനിയിലുമായി പ്രവർത്തിക്കുന്നു . 

Leave a Reply