depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp ദളിത് പെൺകുട്ടിയുടെ ബലാത്സംഗക്കൊല: ആദിത്യനാഥിന്റെ രാജിക്ക് സമ്മർദ്ദം – Janashakthi Online

ദളിത് പെൺകുട്ടിയുടെ ബലാത്സംഗക്കൊല: ആദിത്യനാഥിന്റെ രാജിക്ക് സമ്മർദ്ദം

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാത്രസ് ജില്ലയിൽ 19കാരിയായ ദളിത് പെൺകുട്ടിയുടെ കൊലയും തുടർന്നു മൃതദേഹം കുടുംബത്തെപ്പോലും കാണിക്കാതെ പൊലീസ് കുഴിച്ചുമൂടിയതും വൻവിവാദമായി. സംസ്ഥാനത്തു ക്രമസമാധാന നില പൂർണമായും തകർന്നെന്നും സ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും ആരോപിച്ചുകൊണ്ടു വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ടു. സർക്കാർ രാജിവെക്കുന്നില്ലെങ്കിൽ  പിരിച്ചുവിട്ടു രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

 മേൽജാതിക്കാരായ ചിലർ ചേർന്ന് യുവതിയെ പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്നതായാണ് ആരോപണം. കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം യു പി പോലീസ് ഏറ്റുവാങ്ങി കുടുംബത്തെ അറിയിക്കാതെ പുലർച്ചെ സംസ്കരിക്കുകയായിരുന്നു. ബാൽമികി സമുദായത്തിൽ പെട്ട കുട്ടിയുടെ അന്ത്യ കർമങ്ങൾ പോലും നടത്താൻ അനുവദിക്കാതിരുന്നത്  കടുത്ത  പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. യുപിയിലും ഡൽഹിയിലും അടക്കം വൻ പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഏതാനും വർഷം മുമ്പുണ്ടായ ഡൽഹിയിലെ നിർഭയ കൂട്ടബലാത്സംഗ കേസിനു ശേഷം ഇത്രയും കടുത്ത ജനകീയ രോഷം  മറ്റൊരു സംഭവത്തിലും കാണുകയുണ്ടായില്ല എന്നു മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ ഏതാനും പേരെ പോലീസ് അറസ്റ്റ്  ചെയ്തിട്ടുണ്ട്. കുട്ടിയുടെ മരണത്തിനു കാരണം കഴുത്തിനേറ്റ ക്ഷതമാണെന്നു  പോസ്റ്റ്മോർടം റിപ്പോർട്ട് ചൂണ്ടിക്കാട്ടി പറയുന്ന പോലീസ് ബലാത്സംഗം നടന്നതായി തെളിവില്ലെന്നും അവകാശപ്പെട്ടു.

ഇന്നലെ കോൺഗ്രസ്സ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും നിരോധനം ലംഘിച്ചു ഹത്രാസ്സിലെ കുടുംബത്തെ സന്ദർശിക്കാൻ ശ്രമം നടത്തി. പോലീസുമായുണ്ടായ ഉന്തിലും തള്ളിലും താഴെവീണു രാഹുൽ ഗാന്ധിക്കു കയ്യിൽ പരിക്കേറ്റു.  ഇരുവരെയും അറസ്റ്റ് ചെയ്തു നീക്കം ചെയ്ത പോലീസ് പിന്നീട് നേതാക്കളെ വിട്ടയച്ചു.

യുപിയിലെ അഭിഭാഷകരുടെ  സംഘടന സംഭവങ്ങളിൽ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. ലക്‌നോവിൽ പ്രകടനം  നടത്തിയ അഭിഭാഷകർ സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിൽ ഉത്കണ്ഠ രേഖപ്പെടുത്തി. ആദിത്യനാഥിന്റെ  ഭരണത്തിൽ ജനജീവിതം ദുസ്സഹമായി എന്നു ചൂണ്ടിക്കാട്ടിയ അഭിഭാഷക സംഘടന സർക്കാരിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. ബിബിസിയടക്കം വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും യുപിയിലെ സംഭവങ്ങൾ മുഖ്യവാർത്തയായാണ് ഇന്നലെ പല ബുള്ളറ്റിനുകളിലും കാണിച്ചത്.  

Leave a Reply