ഒറ്റക്കെട്ടായി നീങ്ങാൻ സർവ്വ കക്ഷി തീരുമാനം

കോവിഡ് വ്യാപനം തടയാൻ ഒറ്റയ്‌ക്കെട്ടായി നീങ്ങണമെന്നതിൽ സർവകക്ഷി യോഗം ധാരണയിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു.സർവകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും യോജിച്ചു.കോവിഡ് മാനദണ്ഡങ്ങൾ കർക്കശമായി പാലിക്കണം. തുടർന്നുള്ള ദിവസങ്ങളിൽ സ്ഥിതി അതിസങ്കീർണമാകും. അണികളെ ഇക്കാര്യത്തിൽ ജാഗ്രതപ്പെടുത്താൻ പാർട്ടി നേതൃത്വങ്ങൾ തയ്യാറാകണം. ഈ അഭ്യർത്ഥന യോഗത്തിൽ എല്ലാ ഭാഗത്തു നിന്നും സ്വീകരിക്കപ്പെട്ടു..നിയന്ത്രണങ്ങൾ പാലിക്കാത്തതാണ് പ്രശ്നം ഗുരുതരമാകാൻ കാരണം.ആൾക്കൂട്ടം ഒഴിവാക്കണം. 52755 സാമ്പിളുകൾ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. .
ഇന്നത്തെ അവസ്ഥ പരിശോധിച്ചാൽ മലപ്പുറം ജില്ലയിൽ 1040 പേർക്കാണ് രോഗം.തിരുവന ന്തപുരത്തു 935 പേർക്ക് ഇന്ന് രോഗം ബാധിച്ചു. എറണാകുളത്തു സമ്പർക്കരോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്.എറണാകുളത്തു ഇന്നു 859 പേർക്കാണ് രോഗം.

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഇന്ന് (ചൊവ്വ) 7354 ആയി .മരണം ഇന്ന് 22 ആണ്.സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ 6364 . രോഗമുക്തി നേടിയവർ 3420 ആണ്. 136 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.സെപ്റ്റംബറിൽ രോഗികളുടെ എണ്ണം ഭയാനകമായ തോതിൽ വാർദ്ധായിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply