depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp ശ്രീനാരായണ സർവകലാശാലയ്ക്കു തുരങ്കം വയ്ക്കാൻ നീക്കങ്ങൾ? – Janashakthi Online

ശ്രീനാരായണ സർവകലാശാലയ്ക്കു തുരങ്കം വയ്ക്കാൻ നീക്കങ്ങൾ?

കോഴിക്കോട്: ഒക്ടോബർ രണ്ടിനു ഗാന്ധിജയന്തി ദിനത്തിൽ ഉത്ഘാടനം ചെയ്യാനായി നിശ്ചയിച്ചിരിക്കുന്ന ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് നിലവിലെ സർവകലാശാലകളിലെ അധികാരകേന്ദ്രങ്ങൾ തന്നെ തുരങ്കം വെയ്ക്കാൻ നീക്കം നടത്തുന്നതായി ആരോപണങ്ങൾ.

 ദേശീയതലത്തിൽ ഉന്നത കോഴ്സുകൾ നടത്തുന്ന ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നു) മാതൃകയിലുള്ള ഒരു  തുറന്ന സർവകലാശാലയായാണ് സർക്കാർ പുതിയ സർവകലാശാലയെ വിഭാവനം ചെയ്തിരിക്കുന്നത്. സർവകലാശാലയ്ക്കു  വേണ്ടി പഠനറിപ്പോർട്ട് തയ്യാറാക്കിയ പ്രഫ. ജെ  പ്രഭാഷും ഇഗ്‌നു മാതൃകയിലുള്ള വിദൂര വിദ്യാഭ്യാസ സംവിധാനമാണ് പുതിയ സർവകലാശാലയിൽ നിർദേശിച്ചിരിക്കുന്നത്.

അതിനായി   നിലവിൽ കേരളത്തിലെ വിവിധ സർവകലാശാലകൾ നടത്തിവരുന്ന വിദൂര വിദ്യാഭ്യാസ കോഴ്സുകൾ അവസാനിപ്പിച്ച് അവയെല്ലാം പുതിയ സർവകലാശാലയുടെ കീഴിൽ കൊണ്ടുവരാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അടുത്ത വർഷം  മുതൽ വിദൂര വിദ്യാഭാസ കോഴ്സുകൾ പൂർണമായും ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കീഴിൽ ഒന്നിപ്പിച്ചു കൊണ്ടുവന്നു കൂടുതൽ മെച്ചപ്പെട്ട നിലയിൽ നടത്താൻ  കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പും അത്തരത്തിലുള്ള നിർദേശങ്ങളാണ് വിവിധ സർവകലാശാലാ അധികൃതർക്ക് നൽകിയത്.

എന്നാൽ ഇപ്പോൾ പ്രൈവറ്റ് രജിസ്ട്രേഷൻ  വഴി വിവിധ സർവകലാശാലകളിൽ വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്തു കോഴ്സുകൾ നടത്തുന്ന സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സമാന്തര വിദ്യാഭ്യാസ ലോബ്ബി പുതിയ സർവകലാശാലയോട് താല്പര്യം കാണിക്കുന്നില്ല. ഓപ്പൺ  യൂണിവേഴ്സിറ്റി നേരിട്ടു വിദ്യാർത്ഥികളെ റജിസ്റ്റർ ചെയ്യുകയും ഓൺലൈനായും അല്ലാതെയും കോഴ്സുകൾ നടത്തുകയും ചെയ്യുന്നതോടെ തങ്ങളുടെ പ്രധാന വരുമാന മാർഗം അടഞ്ഞേക്കും എന്ന ഭീതിയാണ് അവർക്കുള്ളത്. അതേസമയം പുതിയ  നൈപുണ്യ വികസനത്തിന് അനുയോജ്യമായ കോഴ്സുകൾ ഏറ്റെടുത്തു നടത്താനുള്ള ശേഷി അവർക്കില്ല താനും. അതിനാൽ കുട്ടികളെ പരമ്പരാഗത  കോഴ്സുകളിൽ  തളച്ചിട്ടു ഫീസ് വാങ്ങുക മാത്രമാണ് അവർ ചെയ്യുന്നത്.

സ്വകാര്യ പുസ്തക പ്രസാധകരും ഇത്തരം സമാന്തര കോഴ്സുകളുടെ ഗുണഭോക്താക്കളാണ്. പുതിയ സർവകലാശാല വരുന്നതോടെ അവരുടെയും വിപണന സാധ്യതകൾക്ക്   തിരിച്ചടിയേൽക്കും. കാരണം ഉന്നത സർവകലാശാലയുടെ കേന്ദ്രീകൃത സംവിധാനത്തിൽ കൂടുതൽ മെച്ചപ്പെട്ട പഠന സാമഗ്രികളും പുസ്തകങ്ങളും വരുന്നതോടെ പ്രാദേശിക സർവ്വകലാശാലകളിലെ പഠന വിഭാഗങ്ങളുമായും സിണ്ടിക്കേറ്റുകൾ കയ്യടക്കിയിരിക്കുന്ന രാഷ്ട്രീയക്കാരുമായും ഒത്തുചേർന്നുള്ള കച്ചവടത്തിനു അതോടെ അന്ത്യമാകും.

 അതിനാൽ പല പ്രധാന സർവ്വകലാശാലകളിലെയും സിണ്ടിക്കേറ്റിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയസ്വാധീനമുള്ള അംഗങ്ങൾ തങ്ങളുടെ നിയന്ത്രണത്തിൽ നടന്നുവരുന്ന വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നിലനിർത്തി കൊണ്ടുപോകാനുള്ള തീവ്ര യത്നത്തിലാണ്. അടുത്തവർഷം പുതിയ കോഴ്സുകൾക്ക് പ്രാദേശിക സർവകലാശാലകളുടെ  വിദൂര വിദ്യാഭ്യാസ വിഭാഗങ്ങൾ കുട്ടികളെ പ്രവേശിപ്പിക്കേണ്ടതില്ല എന്നാണ് സർക്കാർ നയമെങ്കിലും അതു തിരുത്തിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കാലിക്കറ്റ്  സർവകലാശാലാ സിൻഡിക്കേറ്റ് അംഗീകരിച്ച ഒരു പ്രമേയത്തെ വിദ്യാഭ്യാസ വിദഗ്ധർ കാണുന്നത്. അടുത്ത തവണയും കോഴ്സ് തുടർന്നു നടത്താൻ അനുമതിക്കായി സർക്കാരിനെ സമീപിക്കാനാണ് സിൻഡിക്കേറ്റ് തീരുമാനിച്ചത്.

സർക്കാർ അത്തരമൊരു ആവശ്യം അംഗീകരിക്കുകയാണെങ്കിൽ  പുതിയ സർവകലാശാലയുടെ വിപുലമായ സാദ്ധ്യതകളെ അത് തകർക്കുമെന്നാണ്  ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഒരു കേന്ദ്രീകൃത വിദൂര വിദ്യാഭ്യാസ സംവിധാനം ആ മേഖലയിൽ വിപ്ലവകരമായ സാദ്ധ്യതകൾ ഉൾക്കൊള്ളുന്നതാണ്. പുതിയ തലമുറയുടെ സുരക്ഷിതമായ  ഭാവിക്കു അതു വളരെ നിർണായകവുമാണ്. എന്നാൽ  തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കാനായി വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ ലോബ്ബികളും സിണ്ടിക്കേറ്റുകളിലെ ഇടതുപക്ഷക്കാർ തന്നെയായ രാഷ്ട്രീയക്കാരും  ഒത്തുചേർന്ന് പ്രവർത്തനം ആരംഭിച്ചതിന്റെ സൂചനയായാണ് കാലിക്കറ്റ് സർവ്വകലാശാലയുടെ പ്രമേയത്തെ പലരും കാണുന്നത്. 

Leave a Reply