പാർലമെന്റ് സമ്മേളനം തുടങ്ങി; 17 അംഗങ്ങൾ കോവിഡ് പോസിറ്റീവ്.ലോകസഭ രാവിലെ 9 മണിമുതല് ഉച്ചക്കു ഒരുമണി വരെ സമ്മേളിച്ചു . രാജ്യസഭാ സമ്മേളനം വൈകിട്ടു മൂന്നുമുതൽ ഏഴുവരെയാണ്. ഇരുസഭകളും ഒരേസമയം സമ്മേളിക്കുന്നതിനു സാധിക്കാത്തതിനാലാണ് ഇങ്ങനെ സമയനിയന്ത്രണം കൊണ്ടുവന്നത്. ചൊവ്വാഴ്ച്ച മുതൽ രാജ്യസഭ രാവിലെയും ലോക്സഭ ഉച്ചക്കുശേഷവുമാണ് സമ്മേളിക്കുക. സഭായോഗം ചേരുംമുമ്പ് നടത്തിയ പരിശോധനയിൽ ഇരുസഭകളിലെയും 17 അംഗങ്ങൾ കോവിഡ് ബാധിതരാണെന്നു കണ്ടെത്തി . ലോകസഭയിൽ ഇന്നു 359 അംഗങ്ങൾ പങ്കെടുത്തതായി സെക്ര ട്ടറിയറ്റ് അറിയിച്ചു. അംഗങ്ങളുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറക്കുന്നതു അടക്കമുള്ള ബില്ലുകൾ ഇന്നു അവതരിപ്പിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.

Leave a Reply