മാധ്യമം കോഴിക്കോട് ന്യൂസ് എഡിറ്റർ എൻ രാജേഷ്( 56 ) നിര്യാതനായി. കേരള പത്ര പ്രവർത്തക യൂണിയൻ നേതാവായിരുന്നു. കേരള കൗമുദിയിൽ പത്രപ്രവർത്തകൻ ആയി ജീവിതം ആരംഭിച്ച രാജേഷ് 1998 മുതൽ മാധ്യമത്തിലാണ് പ്രവർത്തിച്ചിരുന്നത്. സ്പോർട്സ് ആയിരുന്നു പ്രധാന മേഖല. ദീർഘകാലം കോഴിക്കോട് പ്രസ് ക്ലബ് സെക്രട്ടറി ആയിരുന്നു. ഭാര്യ നേരത്തെ മരിച്ചു. ഒരു മകനുണ്ട്.

Leave a Reply