depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp ഷാങ്ങ്ഹായ് സഹകരണ സംഘടന അന്താരാഷ്ട്ര ബന്ധങ്ങളിൽ മുൻനിരയിലേക്ക് – Janashakthi Online

ഷാങ്ങ്ഹായ് സഹകരണ സംഘടന അന്താരാഷ്ട്ര ബന്ധങ്ങളിൽ മുൻനിരയിലേക്ക്

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്  ജയ്‌ശങ്കറും വിദേശകാര്യ ചുമതലയുള്ള ചൈനീസ് മന്ത്രി വാങ്‌ യിയും ഇന്ത്യാ -ചൈനാ അതിർത്തിത്തർക്കം സംബന്ധിച്ച ചർച്ചകൾക്ക് വേദിയായി തിരഞ്ഞെടുത്തത് ഷാങ്ങ്ഹായ് സഹകരണ സംഘടന(എസ്‌സിഒ) യുടെ  മോസ്‌കോയിൽ നടന്ന സമ്മേളനമാണ്. വിദേശകാര്യ മന്ത്രിമാർക്ക് മുമ്പ്‌ ഇരുരാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാരും സമ്മേളനവേദിയിൽ പരസ്പര ചർച്ച നടത്തിയിരുന്നു.  വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം പുറത്തുവന്ന സംയുക്ത പ്രസ്താവനയിൽ പ്രശ്നപരിഹാരത്തിനുള്ള അഞ്ചിന ഫോർമുല സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാനും ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഇത് ഇരുരാജ്യങ്ങളെയും സഹായിക്കുമെന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പറയുന്നു.

ഇതോടെ  ഷാങ്ഹായ് സഹകരണ സംഘടന അന്താരാഷ്ട്ര നയതന്ത്രവേദികളിൽ മുൻനിരയിലേക്ക് കയറിയിരിക്കുകയാണ്. രാജ്യങ്ങൾക്കിടയിലുള്ള തർക്കങ്ങളിൽ പരസ്പര ചർച്ചക്കു  നേരത്തെ പലപ്പോഴും വേദി ഒരുക്കിയിരുന്നത് ബ്രിട്ടീഷ് – അമേരിക്കൻ നിയന്ത്രണത്തിലുള്ള വിവിധ അന്താരാഷ്ട്ര സംവിധാനങ്ങൾ വഴി ആയിരുന്നു. ഐക്യരാഷ്ട്രസഭ പോലും അത്തരമൊരു  സംവിധാനമാണ്. എന്നാൽ എസ്‌സിഒ  അതിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ  മാറിവരുന്ന ശാക്തിക ബന്ധങ്ങളുടെ ഒരു സൂചനയുമാണ് എസ്‌സിഒയുടെ വളർന്നുവരുന്ന സ്വാധീനവും അന്താരാഷ്ട്ര പ്രസക്തിയും എന്ന്  നയതന്ത്ര വിദഗ്ധന്മാർ ചൂണ്ടിക്കാണിക്കുന്നു. ഈ  നൂറ്റാണ്ടിൽ പാശ്ചാത്യ ശക്തികൾക്കെതിരെ ചൈനയടക്കമുള്ള കിഴക്കൻ രാജ്യങ്ങളുടെ മുന്നേറ്റമാണ് അതു കാണിക്കുന്നത്.

പേരുസൂചിപ്പിക്കുന്നതു പോലെ ചൈനീസ് നഗരമായ   ഷാങ്ഹായിയിലാണ് ഈ പ്രസ്ഥാനം രൂപം കൊള്ളുന്നത് –2001ൽ. ഷാങ്ങ്ഹായ് അഞ്ച് എന്നപേരിൽ അറിയപ്പെട്ട അഞ്ചു രാജ്യങ്ങളാണ് അതിൽ ആദ്യമായി അംഗങ്ങളായത്. ആതിഥേയരായ ചൈന, റഷ്യ, പഴയ സോവിയറ്റ്‌ റിപ്പബ്ലിക്കുകളായ ഖസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജികിസ്താൻ എന്നിവയാണ് ആദ്യ അംഗങ്ങൾ. സോവിയറ്റ് യൂണിയന്റെ  തകർച്ചയ്‌ക്കു ശേഷമുള്ള കാലത്തു പരസ്പര ബന്ധങ്ങൾ മെച്ചപ്പടുത്താനും തർക്കങ്ങൾ  പരിഹരിക്കാനുമുള്ള വേദിയായാണ് അതു രൂപം കൊണ്ടത്. ചൈനയും റഷ്യയും തമ്മിൽ നിലനിന്ന തർക്കങ്ങളിലും മധ്യഏഷ്യയിലെ പുതിയ റിപ്പബ്ളിക്കുകൾക്കിടയിലും നിലനിന്ന തർക്കങ്ങളിലും അവർക്കിടയിൽ സഹകരണം ഉറപ്പാക്കുന്നതിലും ഫലപ്രദമായ ഇടപെട ലുകളാണ് സംഘടന നടത്തിയത്. അതേവർഷം തന്നെ  ഉസ്ബെക്കിസ്താനും സംഘടനയിൽ അംഗത്വം നേടി.

സംഘടനക്ക് രണ്ടു ആസ്ഥാനങ്ങളുണ്ട്: ചൈനീസ് തലസ്ഥാനമായ  ബീജിങ്ങും പഴയ സോവിയറ്റ്‌ റിപ്പബ്ലിക്കായ ഉസ്‌ബെക്കിസ്താന്റെ തലസ്ഥാന നഗരമായ  താഷ്കണ്ടും. അംഗ രാജ്യങ്ങളിലെ വിവിധ നഗരങ്ങളിലാണ് അതിന്റെ സമ്മേളനങ്ങൾ വർഷംതോറും നടക്കുന്നത്.  രാഷ്ട്രത്തലവന്മാരുടെയും  വിദേശകാര്യമന്ത്രിമാരുടെയും പ്രതിരോധം അടക്കമുള്ള മറ്റു മന്ത്രിമാരുടെയും സമ്മേളനങ്ങൾ പതിവായി നടക്കുന്നു. യൂറേഷ്യൻ മേഖലയിലെ ഏതാനും രാജ്യങ്ങൾ തുടക്കത്തിൽ തന്നെ നിരീക്ഷക  പദവിയിൽ അതിന്റെ ഭാഗമായി. അഫ്ഘാനിസ്ഥാൻ, ഇറാൻ, ബെലാറസ്, മംഗോളിയ എന്നിവയാണവ.

ഇന്ത്യയും പാക്സിതാനും എസ്‌സിഒ നിരീക്ഷക പദവിയിൽ എത്തിയത് 2005ലാണ്. ഒരു പതിറ്റാണ്ടിനുശേഷം 2015ൽ ഇരുരാജ്യങ്ങളും അതിൽ പൂർണ അംഗത്വം നേടി. ഇന്ത്യയും പാക്സിതാനും തമ്മിലുള്ള തർക്കങ്ങളിൽ റഷ്യയും ചൈനയും തങ്ങളുടെ  ഇടപെടലുകളുടെ വേദിയാക്കുന്നതു എസ്‌സിഒ സമ്മേളനങ്ങളാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രസിഡണ്ട് അസിഫലി സർദാരി, പാക്     പ്രധാനമന്ത്രി നവാസ് ഷെരീഫ് എന്നിവരുമായി മുംബൈ ആക്രമണത്തിനുശേഷമുള്ള നാളുകളിൽ നയതന്ത്ര ബന്ധങ്ങൾ റദ്ദാക്കിയ വേളയിൽ പരസ്പരം ചർച്ച നടത്തിയത് എസ്‌സിഒ ആഭിമുഖ്യത്തിലാണ്. ക്രിമിയൻ തർക്കത്തെ തുടർന്നു റഷ്യക്കെതിരെ അമേരിക്കയും നാറ്റോയും  സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചപ്പോൾ ചൈനയും റഷ്യയുമായി  വിപുലമായ സഹകരണത്തിനുള്ള 40,000 കോടി ഡോളറിന്റെ 30 വർഷ കരാർ ഒപ്പുവെച്ചതും സംഘടനയുടെ നേട്ടമാണ്. ഇന്നു ആഗോളതലത്തിൽ  പാശ്ചാത്യശക്തികൾക്കെതിരെ ഏഷ്യയിലെയും മധ്യഏഷ്യൻ രാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുവേദിയായാണ് എസ്‌സിഒ അറിയപ്പെടുന്നത്. 

Leave a Reply