അലനും താഹയും ഇരട്ട നിലപാടിന്റെ ഇരകള്‍: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലിലടച്ചിരുന്ന പന്തീരാംകാവിലെ അലനും താഹയ്ക്കും പത്ത് മാസങ്ങള്‍ക്ക് ശേഷം ജാമ്യം കിട്ടിയതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്തോഷം പ്രകടിപ്പിച്ചു. സിപിഎമ്മിന്റെ കാപട്യം നിറഞ്ഞ ഇരട്ട നിലപാടിന്റെ ഇരകളാണിവര്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപി.എചുമത്തരുതെന്ന് ദേശീയ തലത്തില്‍ പ്രസംഗിക്കുകയും എന്നാല്‍ ഭരണത്തിലേറിയാല്‍ അത് തന്നെ ചെയ്യുകയുമാണ് സിപിഎമ്മിന്റെ രീതി. അലനെയും താഹയെയും യുഎപിഎ ചുമത്തി ജയിലിലാക്കിയതിനെതിരെ സംസ്ഥാനത്ത് ജനവികാരം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിച്ചില്ല. യുഎപിഎ ചുമത്തുന്നത് സിപിഎം നയമല്ലെന്ന് ഇപ്പോള്‍ പറയുന്ന പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം എംഎബേബി മുഖ്യമന്ത്രിയെ തിരുത്തുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply