കുട്ടനാട് സീറ്റ് ജോസഫ് ഗ്രൂപ്പിന്; ജേക്കബ് എബ്രഹാം സ്ഥാനാർത്ഥിയാകും

തിരുവനന്തപുരം: നവംബറിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് നിയമസഭാ സീറ്റിൽ കേരളാ കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ യു ഡി എഫ് ഉന്നതാധികാരയോഗം തീരുമാനിച്ചു .

തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രാദേശിക നേതാവ് ജേക്കബ് എബ്രഹാം കുട്ടനാട്ടിൽ മത്സരിക്കുമെന്ന് യോഗത്തിനുശേഷം പി ജെ ജോസഫ് മാധ്യമങ്ങളെ അറിയിച്ചു. ഇതോടെ  യുഡിഎഫിൽ മാണിഗ്രൂപ്പിന്റെ സാന്നിധ്യം അവസാനിക്കുകയാണ് എന്നു വ്യക്തമായി. ജോസ് കെ മാണിയുടെ ഗ്രൂപ്പ് എൽഡിഎഫുമായി  യോജിക്കാനുള്ള നീക്കങ്ങൾ നടത്തുന്ന അവസ്ഥയിൽ അവരോടു ഇനി മൃദു സമീപനം വേണ്ട എന്ന  തീരുമാനത്തിലാണ് യുഡിഎഫ് നേതൃയോഗം എത്തിയത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ജോസ് കെ മാണി വിഭാഗം മുന്നണി മാറുമെന്നാണ് യോഗം വിലയിരുത്തിയത്. എൻസിപി നേതാവ്‌ തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്നാണ് കുട്ടനാട്ടിൽ തിരഞ്ഞെടുപ്പ് വേ ണ്ടിവന്നത് .എൽഡിഎഫ് സ്ഥാനാർഥി അദ്ദേഹത്തിന്റെ സഹോദരൻ തോമസ് കെ തോമസ് തന്നെ ആയിരിക്കും എന്നു എൻസിപി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.

Leave a Reply