പുന്നപ്ര-വയലാറും ദേശീയ രക്തസാക്ഷി പട്ടികയിൽ നിന്നു പുറത്തേക്ക്
കോഴിക്കോട്: ആലി മുസലിയാരും വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയും അടക്കം മലബാർ കലാപനായകരെയും വാഗൻ ട്രാജഡിയിൽ ജീവൻ നഷ്ടപ്പെട്ടവരെയും സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷി പട്ടികയിൽ നിന്നു ഒഴിവാക്കിയതിനു പിന്നാലെ പുന്നപ്ര-വയലാർ അടക്കമുള്ള കമ്മ്യൂണിസ്റ്റ് സമരങ്ങളിലെ രക്തസാക്ഷികളുടെ പേരും ലിസ്റ്റിൽ നിന്നു ഒഴിവാക്കാൻ നീക്കം തുടങ്ങി.
1946ൽ നടന്ന പുന്നപ്ര-വയലാർ, കരിവെള്ളൂർ, കാവുമ്പായി സമരങ്ങളിലെ രക്തസാക്ഷികളെ സ്വാതന്ത്ര്യ സമരസേനാനികളായാണ് ഔദ്യോഗികമായി പരിഗണിക്കുന്നത്. തിരുവിതാംകൂറിൽ ദിവാൻ ഭരണത്തിനെതിരെ നടന്ന സായുധ കലാപമാണ് 1946 sസെപ്റ്റംബർ രണ്ടിനു നടന്ന പുന്നപ്രയിലെയും വയലാറിലെയും സായുധ ഏറ്റുമുട്ടൽ. സംഭവങ്ങളിൽ നിരവധി കലാപകാരികൾ ജീവൻ വെടിഞ്ഞു. അതേവർഷം തന്നെയാണ് വടക്കേ മലബാറിൽ കരിവെള്ളൂരിലും കാവുമ്പായിയിലും കർഷക സമരങ്ങളിൽ രക്തസാക്ഷികൾ ഉണ്ടായത്. ബ്രിട്ടീഷ് ഭരണത്തിനും ജന്മിത്തത്തിനും എതിരായാണ് മലബാറിൽ കർഷക പ്രസ്ഥാനം ശക്തിപ്പെട്ടത്. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായാണ് അവയെല്ലാം വളർന്നുവന്നതും പൊതുപ്രശ്നങ്ങൾ ഏറ്റെടുത്തു പ്രക്ഷോഭം നടത്തിയതും എന്നു ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ 1946ൽ ബ്രിട്ടനിൽ നിന്നുള്ള അധികാരക്കൈമാറ്റത്തിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ താൽകാലിക സർക്കാർ രൂപം കൊണ്ടതിനാൽ അക്കാലത്തെ സമരങ്ങളെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കാണാനാവില്ല എന്നാണു ഇന്ത്യൻ ചരിത്ര ഗവേഷണ കൌൺസിൽ രക്തസാക്ഷി ലിസ്റ്റ് സംബന്ധിച്ച പുനപ്പരിശോധനക്കായി നിയോഗിച്ച മൂന്നംഗ സമിതിയിലെ അംഗമായ പ്രഫ. സി ഐ ഐസക് ഐസിഎച്ച് ആറിന് നൽകിയ കുറിപ്പിൽ പറയുന്നത്.. പ്രഫ .ഐസക് സംഘപരിവാര സംഘടനയായ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഉപാധ്യക്ഷനും കോട്ടയം സിഎംഎസ് കോളേജിലെ മുൻ ചരിത്രാധ്യാപകനുമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ പേരുകളും ജീവചരിത്ര വിവരങ്ങളും ഉൾപ്പെടുന്ന ഡിക്ഷണറി ഓഫ് മാർട്യാർസ് ഓഫ് ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ എന്ന ഗ്രന്ഥപരമ്പരയിൽ നേരത്തെ ഉൾപ്പെടുത്തിയ പേരുകളാണ് ഇവയെല്ലാം. ഐസിഎച്ച് ആർ നിയോഗിച്ച പണ്ഡിതസംഘമാണ് ഗ്രന്ഥപരമ്പരയിൽ ഉൾപ്പെടുത്താനുള്ള പേരുകൾ നിർദേശിച്ചതും വിവരങ്ങൾ ശേഖരിച്ചതും. ഏതാനും മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുസ്തകം പുറത്തിറക്കിയത്. അതിനുശേഷമാണ് സംഘപരിവാരത്തിലെ ഒരു വിഭാഗം ഔദ്യോഗിക ചരിത്ര രേഖകളെ അട്ടിമറിക്കാനായി രംഗത്തിറങ്ങിയി