118 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യ നിരോധിച്ചു

ന്യുഡല്‍ഹി : ലഡാക്കിലെ ചൈനയുടെ പ്രകോപനനീക്കത്തിന് തിരിച്ചടിയെന്നോണം 118 ചൈനീസ് ആപ്പുകൾ നിരോധിച്ച്ഇന്ത്യയുടെ ഡിജിറ്റൽ തിരിച്ചടി . പ്രമുഖ ഗെയിമിങ് ആപ്പായ പബ്ജിയും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയുടെ ഡിജിറ്റൽ സ്ട്രൈക്ക് എന്നാണ് ഈ നടപടിയെ വിശേഷിപ്പിക്കുന്നത്.. ടിക് ടോക്ക് അടക്കമുള്ള 59 ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നതിന് പുറമെയാണിത്.പബ്ജിക്ക് പുറമേ, കാംകാര്‍ഡ്, ബെയ്ഡു, കട് കട്, ട്രാന്‍സെന്‍ഡ് തുടങ്ങിയ ആപ്പുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.

Leave a Reply