പിഎസ്സി ലിസ്റ്റ്: യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വൻ പ്രതിഷേധം

തിരുവനന്തപുരം:പിഎസ്‌സി റാങ്ക് ലിസ്റ്റ്  റദ്ദ് ചെയ്തതിനെ തുടർന്നു യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാനമെങ്ങും കടുത്ത യുവജന പ്രതിഷേധം. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം കാരക്കോണം സ്വദേശി അനു, 28,  കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. പിഎസ്‌സി ലിസ്റ്റ് റദ്ദായതോടെ ജോലി സംബന്ധിച്ച പ്രതീക്ഷ അസ്തമിച്ചതിനാൽ ജീവിതം അവസാനിപ്പിക്കു കയാണ് എന്ന മട്ടിലുള്ള ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെ ടുത്തു. 

സംഭവം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വന്നതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ക്ഷുഭിതരായ യുവജനങ്ങൾ തിരുവോണത്തലേന്നു പ്രതിഷേധവുമായി രംഗത്തെത്തി. അനുവിന്റെ   കാരക്കോണത്തെ വീട്ടിലെത്തിയ സ്ഥലം എംഎൽഎ ഹരീന്ദ്രനെ സമരക്കാർ തടഞ്ഞുവെച്ചു. യൂത്ത് കോൺഗ്രസ്സ് ,യൂത്ത് ലീഗ്, യുവ മോർച്ച   തുടങ്ങി വിവിധ യുവജന പ്രസ്ഥാനങ്ങൾ പലേടത്തും പ്രകടനം നടത്തി.

പിഎസ്‌സി ലിസ്റ്റ് യാതൊരു കാരണവുമില്ലാതെ റദ്ദാക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ നയങ്ങളുടെ ഇരയാണ് അനു വെന്നു യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ പറഞ്ഞു. നേരത്തെ പുതിയ ലിസ്റ്റ് വരുന്നതുവരെ നിലവിലെ ലിസ്റ്റ് കാലാവധി തുടരുന്ന സമ്പ്രദായം  ഉണ്ടായിരുന്നു.എന്നാൽ പുതിയ  സർക്കാർ അതു തിരുത്തി .അതേസമയം പുതിയ ലിസ്റ്റ് തയ്യാറാക്കാതെ പിൻവാതിൽ വഴി നിയമനം നടത്തുന്നുമുണ്ട്.ബക്കറ്റിൽ ജോലി എടുത്തുവെച്ചിട്ടില്ല എന്നു ഔദ്ധത്യത്തോടെ പറയുന്ന പിഎസ്‌സി ചെയർമാൻ സ്വപ്നാ സുരേഷിനു ഏതു ബക്കറ്റിലിരുന്ന ജോലിയാണ് സർക്കാർ എടുത്തുകൊടുത്തതെന്നു വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു. സർക്കാർ യുവജന ങ്ങൾക്കെതിരെ  യുദ്ധപ്രഖ്യാപനമാണ് നടത്തിയതെന്നും അതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യൂത്ത് ലീഗ് പ്രസിഡണ്ട് പി കെ ഫിറോസ് പ്രസ്താവനയിൽ പറഞ്ഞു.

സിവിൽ  എക്സൈസ് റാങ്ക് പട്ടികയിൽ 76മ ത്തെ റാങ്കുകാരനായിരുന്നു അനു. ലിസ്റ്റിൽ 72 പേർ നിയമിതനായി.നാനൂറോളം ഒഴിവുകൾ നിലനിൽക്കുന്ന അവസരത്തിലാണ് കാലാവധി കഴിഞ്ഞു എന്ന കാരണം പറഞ്ഞു പിഎസ്‌സി ലിസ്റ്റ് റദ്ധാക്കിയത്. 

 നാനൂറോളം ഒഴിവുണ്ടായിട്ടും നൂറുപേർക്കു പോലും നിയമനം നൽകാതെ ലിസ്റ്റ് റദ്ദാക്കിയ സർക്കാരിന്റെയും പിഎസ്‌സിയുടെയും പിടിവാശിയുടെ ഇരയാണ് ഈ യുവാവെന്ന്‌ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി .പുതിയ ലിസ്റ്റ് വരുന്നതുവരെ നിലവിലെ ലിസ്റ്റ് നീട്ടുന്നതിൽ ഒരു  പ്രയാസവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ സർക്കാർ ഇത്തരം ലിസ്റ്റുകൾ നാലര വർഷം വരെ നീട്ടിക്കൊടുത്തിട്ടുണ്ട്.  അതേ നയം തുടരുന്നതിനു യാതൊരു തടസ്സവും സർക്കാരിനു മുന്നിൽ ഉണ്ടായിരുന്നില്ലെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

 അതേസമയം, സർക്കാരിന്റെ നൂറുദിവസ പദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ടു ആയിരക്കണക്കിന് പുതിയ തൊഴിലുകൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.  ഓണത്തലേന്നു പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്.

Leave a Reply