depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp ബെവ്ക്യു ആപ്പിൽ പരിഷ്കരണം; ബീവറേജസിന് ഗുണം ചെയ്തേക്കും – Janashakthi Online

ബെവ്ക്യു ആപ്പിൽ പരിഷ്കരണം; ബീവറേജസിന് ഗുണം ചെയ്തേക്കും

തിരുവനന്തപുരം: ബെവ്‌ക്യു ആപ്പിൽ ഇന്നു മുതൽ സർക്കാർ കൊണ്ടുവരുന്ന  പരിഷ്കരണങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള ബിവറേജസ്  കോർപറേഷന്റെയും സഹകരണ സംരംഭമായ കൺസ്യൂമർഫെഡിന്റെയും മദ്യവിൽപന കേന്ദ്രങ്ങൾക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷ.

കോവിഡ് പ്രതിരോധത്തിന്റെ പേരിൽ  മദ്യവില്പന കേന്ദ്രങ്ങളിലെ അമിതമായ തിരക്ക് ഒഴിവാക്കാനാണ് മെയ്മാസം മുതൽ വില്പന ബെവ്‌ക്യു ആപ്പുവഴിയാക്കി പരിമിതപ്പെടുത്തിയത്. തുടക്കം  മുതലേ ആപ്പിന്റെ പ്രവർത്തനങ്ങളിൽ താളപ്പിഴ ഉണ്ടായിരുന്നു.  ഉപഭോക്താക്കൾക്കു എളുപ്പത്തിൽ മദ്യം വാങ്ങാനുള്ള സൗകര്യങ്ങൾ അതിൽ ലഭ്യമായിരുന്നില്ല.  ഏതു വില്പന കേന്ദ്രത്തിൽ നിന്നു മദ്യം വാങ്ങണം എന്നു നിശ്ചയിക്കാനുള്ള അവകാശം പോലും ഉപഭോക്താവിനു അതിൽ ലഭ്യമായിരുന്നില്ല. പിൻകോഡ്  അനുസരിച്ചു ആപ്പ് വില്പന കേന്ദ്രങ്ങൾ നിശ്ചയിക്കുന്നതായിരുന്നു രീതി. അതു പലപ്പോഴും പ്രായോഗികമായ വിഷമങ്ങൾ ഉണ്ടാക്കി.

 ഇതിന്റെ ഫലം സർക്കാർ സംവിധാനം വഴിയുള്ള മദ്യ വില്പനയിൽ ഉണ്ടായ കനത്ത ഇടിവാണ്. ബിവറേജസ് കോർപറേഷന് ഓരോ വില്പന കേന്ദ്രത്തിലും ദിനം പ്രതി 400 ടോക്കണുകൾ  മാത്രമാണ് ലഭ്യമായത്.  അതുതന്നെ പലപ്പോഴും ഉപഭോക്താക്കള്‍ എത്തിച്ചേരാനുള്ള അസൗകര്യവും മറ്റും കാരണം ഉപയോഗിച്ചിരുന്നുമില്ല. അതാണ് സർക്കാർ കേന്ദ്രങ്ങളിൽ വില്പന കുത്തനെ ഇടിയാൻ കാരണമായത്.

 അതേസമയം,  സ്വകാര്യ സ്ഥാപനങ്ങൾ വഴിയുള്ള വില്പന കുതിച്ചു കയറി. അവർക്കു ആപ്പ് വഴിയുള്ള വില്പനയ്ക്ക് പുറമെ  ആപ്പില്ലാതെ പിൻവാതിൽ വഴിയുള്ള വില്പനയും നടത്താനുള്ള സൗകര്യം മദ്യക്കച്ചവടം വീണ്ടും സ്വകാര്യ കുത്തകയാക്കി മാറ്റി. ഇപ്പോൾ മദ്യക്കമ്പനികൾ വില്പനയിൽ കൂടുതൽ കൈകടത്തി തുടങ്ങിയിട്ടുമുണ്ട്.  സ്വകാര്യ വില്പന കേന്ദങ്ങളിൽ തങ്ങളുടെ പ്രത്യേക ഉത്പന്നങ്ങൾ കൂടുതൽ വിൽക്കുന്നതിന് ഇപ്പോൾ മദ്യക്കമ്പനികളുടെ പ്രോത്സാഹനവും ലഭിക്കുന്നുണ്ട്. നേരത്തെ ഉപഭോക്താവിനു ഇഷ്ടമുള്ള ഇനങ്ങൾ ലഭിക്കുന്ന അവസ്ഥ  മാറി കുത്തക കമ്പനികളുടെ ഉത്പന്നങ്ങൾ നിർബന്ധിതമായി അവർ വാങ്ങേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞു.

വൈകിയാണെങ്കിലും ഇതു സംബന്ധിച്ച പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽ  പതിഞ്ഞിട്ടുണ്ട്  എന്നാണ് ആപ്പിലെ പരിഷ്‌കാരങ്ങൾ സൂചിപ്പിക്കുന്നത്. ഇനി മുതൽ ഏതു വില്പനകേന്ദ്രത്തിൽ നിന്നു  വാങ്ങണം എന്നു ഉപഭോക്താവിന് നിശ്ചയിക്കാം. മാത്രമല്ല ബിവറേജസ് കോർപറേഷനും കൺസ്യൂമർഫെഡിനും കൂടുതൽ കൂപ്പണുകളും അനുവദിക്കും. എന്നാൽ എന്തുകൊണ്ടു നേരത്തെ ആപ്പിൽ ഇങ്ങനെ സ്വകാര്യ മേഖലയെ സഹായിക്കുന്ന  തരത്തിൽ സംവിധാനം ഏർപ്പെടുത്തി എന്ന ചോദ്യം ബാക്കിയാണ്. കേരളത്തിലെ ഏറ്റവും വലിയ വ്യാപാര മേഖലകളിലൊന്നിൽ സർക്കാരിന് ഉണ്ടായിരുന്ന മേധാവിത്വം അട്ടിമറിക്കാനുള്ള ബോധപൂർവമായ നീക്കങ്ങൾ ആപ്പിലൂടെ കടന്നുവന്ന സ്വകാര്യ മേഖലയ്ക്കു വേണ്ടി നടന്നിട്ടുണ്ട് എന്നാണ് ഇതുവരെയുള്ള അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. 

Leave a Reply