ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജിവെക്കുന്നു; കാരണം അനാരോഗ്യമെന്നു മാധ്യമങ്ങൾ

ടോക്യോ: ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ ഇന്ന് വൈകിട്ട്  രാജി പ്രഖ്യാപിക്കുമെന്നു ജപ്പാനിലെ ഔദ്യോഗിക ടെലിവിഷൻ ശ്രുംഖലയായ   എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. അനാരോഗ്യമാണ്‌ രാജിക്കു കാരണമെന്നും ഔദ്യോഗിക വൃത്ത ങ്ങളെ  ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസികൾ അറിയിച്ചു. 

ഈയാഴ്ച രണ്ടു തവണ  66 കാരനായ പ്രധാനമന്ത്രി  ടോക്യോവിൽ ആശുപത്രിയിൽ ഡോക്ടർമാരെ കണ്ടിരുന്നു. ഒരുതവണ  പരിശോധനകൾക്കായി  എട്ടുമണിക്കൂറിലേറെ സമയം അദ്ദേഹം ആശുപത്രിയിൽ  ചെലവഴിച്ചു.  ചെറുപ്പകാലം മുതലേ അദ്ദേഹത്തെ അലട്ടുന്ന വയറ്റിലെ അൾസർ രോഗബാധ കാരണമാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിൽ നിന്നു ഒഴിയാൻ തീരുമാനിച്ചതെന്ന് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

അടുത്ത സെപ്റ്റംബർ വരെ അദ്ദേഹത്തിന്റെ മന്ത്രിസഭയുടെ കാലാവധിയുണ്ട്. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ മന്ത്രിസഭയിൽ ധനമന്ത്രിയായ താരോ അസോ ആയിരിക്കും പുതിയ പ്രധാനമന്ത്രി എന്നും അന്താരാഷ്ട്രമാധ്യമങ്ങൾ പറയുന്നു.രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന ജപ്പാനിൽ ഏറ്റവും കൂടുതൽ നാളുകൾ തുടർച്ചയായി പ്രധാനമന്ത്രി പദത്തിൽ ഇരുന്ന റെക്കോർഡ് ഈയിടെയാണ് ആബെ കൈവരിച്ചത്. അരനൂറ്റാണ്ട് മുമ്പ് പ്രധാനമന്ത്രിയായിരുന്ന സ്വന്തം അമ്മാവൻ ഇസാക്ക് സറ്റോയുടെ റെക്കോർഡാണ് അദ്ദേഹം മറികടന്നത്.

Leave a Reply