വിമാനത്താവള തർക്കം കേരള സർക്കാരിനെ തിരിച്ചടിക്കും; ലേലനടപടിയിൽ തട്ടിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നടത്തിപ്പിനായി ഗൗതം അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്ര സർക്കാർ  തീരുമാനത്തിനെതിരെ കേരളം  ഉയർത്തുന്ന പ്രതിരോധം ദുർബലമാകുന്നു. വിമാനത്താവളം  ഏറ്റെടുക്കാൻ കേരളസർക്കാർ ഏല്പിച്ച കെഎസ്‌ഐഎഡിസി അതിനായുള്ള കൺസൾട്ടൻസി ചുമതല ഏല്പിച്ചത് അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധമുളള മുംബൈയിലെ നിയമകാര്യ കമ്പനിയെ ആണെന്ന വിവരം ശനിയാഴ്ചയാണ് ദൃശ്യമാധ്യമങ്ങൾ പുറത്തുവിട്ടത്.

കേരള സർക്കാരിന്റെ പേരിൽ വിമാനത്താവള നടത്തിപ്പിനു ലേലത്തിൽ വാഗ്ദാനം നൽകിയ തുകയേക്കാൾ 19 ശതമാനത്തിൽ ഏറെയുള്ള തുക വാഗ്ദാനം നൽകിയാണ് കേന്ദ്ര സർക്കാരിന്റെ ലേലത്തിൽ അദാനി ഗ്രൂപ്പ് വിമാനത്താവളം കയ്യടക്കിയത്. കേരളവും കേന്ദ്ര വ്യോമയാന മന്ത്രാലയവും തമ്മിലുള്ള ധാരണ പ്രകാരം കേരളത്തിന്റെ തുകയിൽ പത്തുശതമാനം തുകയിൽ ഏറെ മറ്റു ഏതെങ്കിലും കമ്പനി ലേലം പിടിക്കുകയാണെങ്കിൽ  മാത്രമേ അവർക്ക് ലേലം ഉറപ്പിച്ചു കൊടുക്കുകയുള്ളു എന്നു വ്യക്തമാക്കിയിരുന്നു. അതിനാൽ കേരളം  ലേലത്തിൽ നല്കാൻ പോകുന്ന തുക സംബന്ധിച്ചു അദാനി ഗ്രൂപ്പിന് കൃത്യമായ വിവരം മുൻകൂട്ടി അദാനിക്ക് ലഭിച്ചതു കാരണം അവർക്കു നിശ്ചിത  പരിധിക്കു അപ്പുറമുള്ള തുക ഓഫർ ചെയ്യാൻ കഴിഞ്ഞത് എന്നു നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. 

ലേലത്തിൽ അങ്ങനെയൊരു ഒത്തുകളി നടന്നതായി ബോധ്യപ്പെടുത്തുന്ന  പുതിയ  തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കെഎസ്‌ഐഎഡിസി ലേലത്തിന്റെ  ചുമതലകൾക്കായി നിശ്ചയിച്ച സിറിൽ അമർചന്ദ് മംഗൾദാസ് എന്ന സ്ഥാപനത്തെയാണ് കാര്യങ്ങൾ ഏല്പിച്ചത്. 55  ലക്ഷം രൂപ അവർക്കു ഫീസായി നൽകുകയും ചെയ്തു. ഗൗതം അദാനിയുടെ മകന്റെ ഭാര്യ ഡയറക്‌ടറായി പ്രവർത്തിക്കുന്ന ഈ  സ്ഥാപനത്തിന്റെ മുഖ്യപാർട്ണർ അദ്ദേഹത്തിന്റെ ഭാര്യാപിതാവാണെന്നു മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. ഈ കമ്പനിക്കു പുറമെ അന്താരാഷ്ട്ര കൺസൾട്ടൻസി കെപിഎംജിയും ലേലനടപടികളിൽ കേരളസർക്കാരിന്റെ സഹായത്തിനു ഉണ്ടായിരുന്നു. അവർക്കു ഒന്നര കോടിരൂപ ഫീസായി നൽകിയതായി വിവരാവകാശ രേഖകൾ പറയുന്നു.

എന്നാൽ നിയമസഹായത്തിനു ഏർപ്പെടുത്തിയ കമ്പനിക്കു ഓഫർ ചെയ്യുന്ന തുക സംബന്ധിച്ച വിവരങ്ങൾ അറിയുമായിരുന്നില്ല എന്നും അവരെ ഗതാഗതവകുപ്പിന്റെ സഹായത്തോടെ സുതാര്യമായാണ് തെരഞ്ഞെടുത്തതെന്നും കെഎസ്‌ഐഡിസി വിശദീകരണം നൽകിയിട്ടുണ്ട്.  വിമാനത്താവള പ്രശ്‍നം കേന്ദ്രസർക്കാരിനെതിരെ ശക്തമായ ഒരു  രാഷ്ട്രീയ കടന്നാക്രമണത്തിനു വേദിയാക്കാനാണ് സിപിഎമ്മും ഭരണ നേതൃത്വവും തീരുമാനിച്ചിരുന്നത്. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. തിങ്കളാഴ്ച നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ വിമാനത്താവളം സ്വകാര്യ ഏജൻസിക്കു നൽകുന്നതിൽ  പ്രതിഷേധിച്ചു പ്രമേയം അംഗീകരിക്കാനും നീക്കമുണ്ടായിരുന്നു. പ്രതിപക്ഷത്തെ കോൺഗ്രസ്സും അക്കാര്യത്തിൽ സർ

Leave a Reply