depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp റഷ്യൻ പ്രതിപക്ഷ നേതാവ് നവൽനിയെ ജർമനിയിലേക്ക് കൊണ്ടുപോയി – Janashakthi Online

റഷ്യൻ പ്രതിപക്ഷ നേതാവ് നവൽനിയെ ജർമനിയിലേക്ക് കൊണ്ടുപോയി

മോസ്കോ: റഷ്യയിലെ പ്രതിപക്ഷ രാഷ്ട്രീയ നേതാവും പ്രസിഡണ്ട് വ്ലാദിമിർ പുട്ടിന്റെ വിമർശകനുമായ അലക്സി നവൽനിയെ അടിയന്തിര ചികിത്സക്കായി ഇന്നു രാവിലെ ജർമനിയിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്‌ച രാവിലെ മുതൽ അദ്ദേഹത്തിന്റെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. ശക്തമായ അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്നാണ് പ്രമുഖ രാഷ്ട്രീയ നേതാവിനെ അടിയന്തിര ചികിത്സക്കായി രാജ്യം വിടാൻ ക്രെംലിൻ അധികൃതർ സമ്മതിച്ചതെന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  അബോധാവസ്ഥയിൽ  വെന്റിലേറ്ററിൽ കഴിയുന്ന നവൽനിയെ വിദഗ്ധ ചികിസൽക്കായി വിട്ടയക്കാൻ ആശുപത്രി അധികൃതർ വിസമ്മതിക്കുകയാണെന്നു കുടുംബവൃത്തങ്ങൾ ആരോപിച്ചിരുന്നു. ഇന്നലെ നവൽനിയുടെ ഭാര്യ യൂലിയ നവൽനി അദ്ദേഹത്തെ ചികിത്സക്കായി ജർമനിയിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്ന് റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുട്ടിനോട് ട്വിറ്റർ വഴി നേരിട്ട് അഭ്യർത്ഥിക്കുകയുണ്ടായി.

മോസ്കൊയിലേക്കുള്ള വിമാനത്തിൽ വിഷബാധ കാരണം ഗുരുതരാവസ്ഥയിൽ എത്തിയ നവൽനിയെ വ്യാഴാഴ്ചയാണ് സൈബീരിയയിലെ ഓംസ്ക്  നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിമാനത്തിൽ കയറും മുമ്പ് എയർപോർട്ടിൽ അദ്ദേഹം കഴിച്ച  കാപ്പിയിൽ വിഷം ചേർത്തതായാണ് അനുയായികളും കുടുംബവും വിശ്വസിക്കുന്നത്. യാത്രയിൽ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ച നവൽനിയെ വിമാനം ഓംസ്കിൽ ഇറക്കി ആശുപത്രിയിലേക്കു  മാറ്റുകയായിരുന്നു.

 പ്രതിപക്ഷ രാഷ്ട്രീയ നേതാവിന്റെ ചികിത്സയിൽ സർക്കാർ ഇടപെടുന്നതായും അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാവുന്ന അവസ്ഥയാണെന്നും കുടുംബം ആരോപിച്ചിരുന്നു. 

ജർമനിയിലെ ഒരു ചാരിറ്റബിൾ സംഘടനയായ സിനിമ ഫോർ പീസ് ആണ് നവൽനിയുടെ വിദേശ ചികിത്സക്കായി എയർ ആംബുലൻസ് അയച്ചത്. വിദഗ്ധ ഡോക്ടർമാരും വെന്റിലേറ്റർ അടക്കമുള്ള ജീവൻരക്ഷാ സൗകര്യങ്ങളും  വിമാനത്തിലുണ്ട്. ഓംസ്ക് ആശുപത്രി അധികൃതർ നവൽനി യാത്ര ചെയ്യാവുന്ന അവസ്ഥയിലല്ല എന്ന് വാദിച്ചുവെങ്കിലും അദ്ദേഹത്തെ  പരിശോധിച്ച ജർമൻ ഡോക്ടർമാർ അതു തള്ളി. നവൽനിയുടെ രക്തത്തിൽ കലർന്ന വിഷാംശം  വിദേശ  പരിശോധനയിൽ കണ്ടെത്തുന്നത് ഒഴിവാക്കാനാണ് അധികൃതർ യാത്ര തടസ്സപ്പെടുത്തിയത് എന്ന് നവൽനിയുടെ അനുയായികൾ പറഞ്ഞു. ജർമ്മനി  അദ്ദേഹത്തിന്റെ ചികിത്സക്കായി എല്ലാ സൗകര്യവും ഏർപ്പെടുത്തുമെന്ന് ചാൻസലർ ആൻജെല മെർക്കൽ പ്രസ്താവിച്ചു.  ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണും നവൽനിയുടെ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

Leave a Reply