റഫീഖ് ഹരീരി വധം: ഹിസ്ബുള്ള അംഗം കുറ്റക്കാരനെന്നു കോടതി

ഹേഗ്: ലബനോൻ  പ്രധാനമന്ത്രി റഫീഖ് ഹരീരിയെ 2005ൽ കാർ ബോംബ് സ്ഫോടനത്തിൽ വധിച്ച സംഭവത്തിൽ ലെബനോനിലെ ഇറാൻ പിന്തുണയുള്ള സൈനിക വിഭാഗമായ ഹിസ്ബുല്ലയുടെ പ്രവർത്തകൻ കുറ്റക്കാരാണെന്ന് അന്താരാഷ്ട്ര കോടതി കണ്ടെത്തി.

കേസിൽ ഒന്നാം പ്രതി സലിം ജമീൽ അയ്യാഷ് കുറ്റക്കാരനെന്നു  കണ്ടെത്തിയ കോടതി മറ്റു മൂന്നു പ്രതികളെ തെളിവില്ലെന്ന കാരണത്താൽ വിട്ടയച്ചു. അഞ്ചാമതൊരു പ്രതി നേരത്തെ  കൊല്ലപ്പെ ട്ടിരുന്നു. 

അതേസമയം,വധത്തിൽ ഹിസ്ബുള്ള നേതൃത്വത്തിന്   നേരിട്ടു എന്തെങ്കിലും പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ  പതിനഞ്ചു വർഷമായി നടന്നുവന്ന വിചാരണക്കാന് അന്ത്യമായത്. ലബനോനിലെ സുന്നി മുസ്ലിം വിഭാഗത്തിൽ പെട്ട പ്രമുഖ നേതാവായ ഹരീരിയെ 2005 ഫെബ്രുവരി 14നാണ് കാർ ബോംബ് സ്‌ഫോടനത്തിൽ വധിച്ചത്. അതിനു വേണ്ടി ഒരുക്കിയ ആറു വാഹനങ്ങളിൽ ഒന്നിന്റെ ചുമതല   കുറ്റക്കാരനെന്നു കണ്ടെത്തിയ അയ്യാഷിന്റെ നിയന്ത്രണത്തിൽ ആയിരുന്നു എന്നു കോടതി ചൂണ്ടിക്കാട്ടി. ലെബനോനിലെ കലങ്ങി മറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇറാൻ, സിറിയ എന്നീ രാജ്യങ്ങളും സുന്നി നിയന്ത്രണത്തിലുള്ള സൗദി അറേബിയ പോലുള്ള രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന്റെ വേദിയായി രാജ്യം മാറിയിരുന്നു. അതിനാൽ സുന്നി വിഭാഗത്തിലെ പ്രമുഖ നേതാവായ ഹരീരിയെ വധിക്കാൻ ശിയാ ശക്തികൾ കരുക്കൾ നീക്കിയിരിക്കാമെങ്കിലും അവരുടെ പ്രധാന സംഘടനയായ ഹിസ്ബുല്ലയോ ഇറാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളോ  വധത്തിൽ നേരിട്ടു പങ്കു വഹിച്ചതായി കണ്ടെത്താനായില്ല എന്നും കോടതി വ്യക്തമാക്കി.

Leave a Reply