ജോസഫ് സി മാത്യുവിന്റെ പിതാവ് നിര്യാതനായി തിരുവനന്തപുരം: പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും സാമൂഹ്യ പ്രവർത്തകനും മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഐ റ്റി ഉപദേഷ്ടാവും ആയിരുന്ന ജോസഫ് സി മാത്യുവിന്റെ പിതാവ് സി ജെ മാത്യു (80 ) നിര്യാതനായി. ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി കിംസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കുമ്പനാട് നോയൽ മെമ്മോറിയൽ ഹൈസ്‌കൂൾ അധ്യാപകനായിരുന്നു പരേതൻ. ഭാര്യ മോളി മാത്യുവും ഇതേ സ്‌കൂളിൽ ഹെഡ് മിസ്ട്രസ് ആയിരുന്നു.കുമ്പനാട് ചിറ്റേഴത്തു തറവാട്ടു കാരാണ്. ജോസഫ് സി മാത്യു വിന്റെ രണ്ട് അനുജന്മാരും ( മാമൻ സി മാത്യു, ജോൺ സി മാത്യു ) അമേരിക്കയിൽ ന്യൂയോർക്കിൽ ഐറ്റി മേഖലയിലാണ് പ്രവർത്തിക്കുന്നത്. സംസ്ക്കാര വെള്ളിയാഴ്ച രാവിലെ 10 ന് കുമ്പനാട് ബ്രദരന്‍ സെമിത്തേരിയില്‍.

Leave a Reply