പരിസ്ഥിതി വിജ്ഞാപനം; പരിഭാഷ ഒഴിവാക്കാനുള്ള കേന്ദ്രനീക്കം സുപ്രീം കോടതി തടഞ്ഞു

ന്യുഡൽഹി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരടു വിജ്ഞാപനം വിവിധ ഇന്ത്യൻ ഭാഷകളിൽ പരിഭാഷ വഴി ലഭ്യമാക്കണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിന് എതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളി. കേന്ദ്ര സർക്കാരിന് വിശദീകരണത്തിന് നോട്ടിസ് പോലുമയാക്കാതെയാണ് സുപ്രീംകോടതി ഹരജി തള്ളിയത്. 

നേരത്തെ പരിസ്ഥിതി മന്ത്രാലയം ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിൽ മാത്രമാണ് രേഖ വെബ്സൈറ്റിൽ നൽകിയത്. വളരെ പ്രധാനപ്പെട്ട നിയമ ഭേദഗതികൾ നിർദേശിക്കുന്ന കരടു വിജ്ഞാപനം ഭരണഘടനയിൽ പരാമർശിക്കുന്ന 22 ഇന്ത്യൻ ഭാഷകളിലും ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ടു ചില പരിസ്ഥിതി പ്രവർത്തകർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി കഴിഞ്ഞ മാസം നൽകിയ വിധിയിൽ അതു അംഗീകരിച്ചു. നടപടികൾ പൂർത്തിയാക്കാൻ കേന്ദ്രസർക്കാരിന് പത്തുദിവസം സമയം നൽകുകയും ചെയ്തു. ഈ വിധി ചോദ്യം ചെയ്താണ് സർക്കാർ സുപ്രീം കോടതിയിൽ എത്തിയത്. ഗ്രാമീണ ജനങ്ങളുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന നിരവധി നിർദേശങ്ങൾ വിജ്ഞാപനത്തിൽ ഉണ്ട്. അതിനാൽ അതു എല്ലാ ഭാഷകളിലും ലഭ്യമാകണം എന്നു കോടതി നിരീക്ഷിച്ചതായി ചില അഭിഭാഷകർ പറഞ്ഞു. 

Leave a Reply