ഇന്ത്യൻ വംശജ കമലാ ഹാരിസ് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കാലിഫോർണിയ സെനറ്റ് അംഗം കമലാ ഹാരിസ് മത്സരിക്കും. പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ ഇന്ന് രാവിലെയാണ് തീരുമാനം പ്രഖ്യാപിച്ചത്. 

ഇന്ത്യൻ വംശജയായ അമ്മയും ജമൈക്കൻ പിതാവും ഉള്ള കമല അമേരിക്കൻ രാഷ്ട്രീയത്തിൽ തീപ്പൊരി ആയാണ് അറിയപ്പെടുന്നത്. 55 വയസ്സുള്ള അവർ നേരത്തെ പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി മത്സര രംഗത്ത് ഉണ്ടായിരുന്നു. സെനറ്റ് അംഗം ആവുന്നത് വരെ കാലിഫോർണിയയിൽ അറ്റോർണി ജനറൽ ആയിരുന്നു അവർ. 

തമിൾ നാട്ടിൽ നിന്നു അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യൻ കുടുംബത്തിലെ അംഗമാണ് കമലാ ഹാരിസിന്റെ അമ്മ. 

Leave a Reply