ലൈഫ്അഴിമതി മുഖ്യമന്ത്രിക്ക് പങ്ക് :ചെന്നിത്തല

, തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍  മുഖ്യമന്ത്രയുടെ പങ്ക് സംശയാതീതമായി   വ്യക്തമാക്കപ്പെട്ടിരിക്കുന്നതായി   പ്രതിപക്ഷ നേതാവ്  രമേശ്‌ ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.. ഈ പദ്ധതിയുടെ ചെയര്‍മ്മാന്‍ ആണ് മുഖ്യമന്ത്രി. പദ്ധതിയില്‍ നിന്നും  ഒരു കോടി രൂപ താന്‍ കമ്മീഷനായി വാങ്ങി എന്നാണ്  വിവാദ സ്ത്രീ   എന്‍ ഐ എ ക്ക് മൊഴി നല്‍കിയിരിക്കുന്നത്. ഈ തുകയാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറുടെ സഹായത്തോടെ   ലോക്കറില്‍ വച്ചത് എന്ന്  പറഞ്ഞത്.

 ഈ ലൈഫ് പദ്ധതിയില്‍ ശിവശങ്കറിന്‍റെ യും തദ്ദേശ സ്വയംഭരണ  സെക്രട്ടറിയുടെയും പങ്ക് എന്താണ്? ഈ പദ്ധതി മോണിറ്റര്‍ ചെയ്ത് കൊണ്ടിരുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അറിയാതെ  ഇതില്‍  ഒന്നും നടക്കില്ലെന്ന് വ്യക്തമായിരിക്കുകയാണ്. കാരണം അദ്ദേഹമാണ് അതിന്‍റെ ചെയര്‍മാന്‍.

 എമിറേറ്റ്‌സ് റെഡ് ക്രെസന്റ്  എന്ന എന്‍ ജി  ഒ 20 കോടി രൂപയാണ് പദ്ധതിക്കായി നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി മുഖ്യമന്ത്രി ദുബായിലേക്ക് പോയി.. അതിന് നാല് ദിവസം മുന്‍പ് ശിവശങ്കരനും സ്വപ്നയും ഒരേ ഫ്‌ലൈറ്റില്‍ ദുബായിലേക്ക് പോവുകയുണ്ടായി. പാവപ്പെട്ടന് വീട്  വച്ച് നല്‍കാന്‍ ഏതെങ്കിലും ഒരു എന്‍ ജി ഒ വരുന്നതിന് ഞങ്ങളാരും എതിരല്ല.   പക്ഷെ ഇവിടെ  ഗൗരവതരമായ ഒരു പ്രശ്‌നം ഉയരുന്നത് ദുബായ്  ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്  ക്രസന്റ് എന്ന സംഘടന റെഡ്‌ക്രോസ് എന്ന ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാഗമാണ്.

ആ സംഘടന അങ്ങിനെ പണം ചിലവഴിക്കാന്‍ തിരുമാനിച്ചാല്‍ സാധാരണായായി അത് ഇവിടെയുള്ള റെഡ്‌ക്രോസുമായി ബന്ധപ്പെട്ടാണ്. കേരളത്തിലെ റെഡ് ക്രോസുമായി  ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് ഇത്  അറിയില്ലന്ന് പറഞ്ഞതായി ചെന്നിത്തല വ്യക്തമാക്കി. മാത്രമല്ല ഇതു സംബനധിച്ചുള്ള  പരാതി അവര്‍ വിദേശകാര്യമന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞ.

സാധാരണ റെഡ് ക്രസന്റ് ഇത്തരത്തിലുള്ള ഒരു പരിപാടിയുമായി ചെല്ലുമ്പോള്‍ മദര്‍ എന്‍ ജി ഓ യുമായി  ബന്ധപ്പെടും മാത്രമല്ല കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായും  ബന്ധപ്പെട്ടാണ്  ഇത് ചെയ്യാറുള്ളത്. അതില്‍ നിന്ന് വ്യത്യസ്തമായി എന്ത് നടപടിയാണ് ഇവിടെയുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. . ഇവിടെ   എന്ത് നടന്നുവെന്ന് ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.

ഈ സ്ഥാപനം വഴി വീടുകള്‍ വച്ച് കൊടുക്കുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ പാലിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കേണ്ടതും സര്‍ക്കാരാണ്.  ഉണ്ടായിട്ടില്ലങ്കില്‍ അത് എങ്ങിനെ  എന്നും സര്‍ക്കാര്‍  വ്യക്തമാക്കണം. റെഡ് ക്രെസന്റും ലൈഫുമായി ഒരു എം ഒ യു  ഒപ്പ് വച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണം.  ഉണ്ടെങ്കില്‍ ആരാണ്, എവിടെ വച്ചാണ് ഇതില്‍ ഒപ്പിട്ടത്?  ആ മീറ്റിംഗില്‍  സ്വപ്‌നാ സുരേഷ് പങ്കെടുത്തിരുന്നോ. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍  സ്വപ്‌നാസുരേഷ് ഉണ്ടായിരുന്നോ? ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കണം.

ഇതൊരു വലിയ അഴിമതിയാണ്. പാവങ്ങള്‍ക്ക് വീടുവച്ചുകൊടുക്കാനുള്ള പദ്ധതിയില്‍ നിന്ന് ഒരു കോടി  രൂപ  ഒരു വിവാദ സ്ത്രീക്ക് കമ്മീഷന്‍  പറ്റാനുള്ള സാഹചര്യം  ആരു ഉണ്ടാക്കിക്കൊടുത്തു. ഇതില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എ്ന്ത് പങ്കാണ് ഉള്ളത്. മുഖ്യമന്ത്രി ചെയര്‍മാനായ  പദ്ധതിയുടെ നടത്തിപ്പിനെപ്പറ്റി അദ്ദേഹത്തിന് ഒന്നും അറിയില്ലേ.

ഇതില്‍ നിന്ന്  ലഭിച്ച കമ്മീഷനായ ഒരു കോടി രൂപ  ലോക്കറില്‍ വക്കണമെന്ന്  വിവാദ  സ്ത്രീയോടാവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ  മുന്‍ പ്രിന്‍സിപ്പല്‍  സെക്രട്ടറിയായ ശിവശങ്കരനാണ്. ്അപ്പോള്‍ മുഖ്യമന്ത്രിയുടെ അറിവും  സമ്മതവും ഈ അഴിമതിക്ക് പിന്നിലുണ്ടായിരുന്നുവെന്ന് പകല്‍  പോലെ വ്യക്തമായിരിക്കുകയാണ്.

എല്ലാം എന്‍ ഐ എ അന്വേഷിക്കട്ടെ  എന്നാണ് മുഖ്യമന്ത്രി എപ്പോഴും  പറയുന്നത്.  എന്‍ ഐ എ  യുടെ അന്വേഷണ പരിധിയില്‍ ലൈഫ് പ്രോജക്ടും കേരളസര്‍ക്കാറിലെ അഴിമതികളും വരില്ല എന്ന് നന്നായി അറിയാവുന്ന ആളാണ് മുഖ്യമന്ത്രി. നേരിട്ട് സ്വര്‍ണ്ണക്കടത്തും തീവ്രവാദവുമായി ബന്ധിപ്പിക്കാന്‍ സാധിക്കാത്ത എല്ലാ കുറ്റകൃത്യങ്ങളും കേരളത്തില്‍ അനുവദനീയമാണെന്നാണോ മുഖ്യമന്ത്രി പറയുന്നത്? അനധികൃത നിയമനങ്ങള്‍, കണ്‍സള്‍ട്ടന്‍സി കരാര്‍,  നിയമന നടപടികള്‍,  സ്പ്രിംഗ്‌ളര്‍  കരാര്‍ ഉടമ്പടികള്‍ എന്നിവയും സി ബി   ഐ അന്വേഷിക്കണം.  ഇതിലൊക്കെ നിയമപരമായി അന്വേഷിക്കാനാവുന്ന CBI യുടെ അന്വേഷണം ഏത് വിധേനയും അനുവദിക്കാതിരിക്കുന്നതിന്റെ സാംഗത്യവും ഇതാണ്.അന്താരാഷ്ട്ര കരാര്‍ ആയതിനാല്‍, ഇതിന്റെ കുറ്റക്കാരേ കണ്ടെത്താന്‍ സി ബി ഐ അന്വേഷണം ആവശ്യമാണ്. മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് സി ബി ഐ അന്വേഷണത്തെ നേരിടണം-രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

        

 മുഖ്യമന്ത്രിയുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്ക് പരിചയമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമുണ്ടെന്നും എന്‍.ഐ.എ വെറുതെ കോടതിയില്‍ പറഞ്ഞതല്ല. ജാമ്യം നല്‍കിയാല്‍ ഈ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയോ കേസ് അട്ടിമറിക്കുകയോ ചെയ്യുമെന്നാണ് എന്‍.ഐ.എ പറഞ്ഞത്. അപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഈ പ്രതിക്ക് ഒത്താശ ചെയ്തിട്ടുണ്ടെന്നും ജാമ്യം കൊടുത്താല്‍ കേസ് തകിടം മറിക്കാന്‍ ഇനിയും  ഒത്താശ ചെയ്യുമെന്നുമല്ലേ എന്‍.ഐ.എ പറഞ്ഞതിന്റെ അര്‍ത്ഥം?  

 

Leave a Reply