സൈബര്‍ ആക്രമണം അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ ഇന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ അതിശക്തമായ പ്രതിഷേധം അറിയിച്ചു. എന്നാല്‍ ഇതൊന്നും താനറിയില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി കൈകഴുകി. മാത്രമല്ല ഇതിനെ അപലപിക്കാനും മുഖ്യമന്ത്രി കൂട്ടാക്കിയില്ല.ഇപ്പോള്‍ നടക്കുന്നത് സൈബര്‍ ആക്രമണമാണോ അതോ സംവാദമാണോ എന്ന് പരിശോധിക്കട്ടെ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ഇതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതി തനിക്കു കിട്ടിയിട്ടില്ല എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒരു മാധ്യമ പ്രവര്‍ത്തകനും നേരെ വ്യക്തിപരമായ ആക്രമണം താന്‍ നടത്തിയിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply