രാജമലയില്‍ കൂടുതല്‍ സഹായം എത്തിക്കും:മുഖ്യമന്ത്രി

രക്ഷാപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് രാജമലയെന്നോ കരിപ്പൂര്‍ എന്നോ വേര്‍തിരിവിന്റെ പ്രശ്നമില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കരിപ്പൂരിലെ രക്ഷാ പ്രവര്‍ത്തനം അവസാനിച്ചു കഴിഞ്ഞു. ആ സാഹചര്യത്തിലാണ് ഗവര്‍ണ്ണറും മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റും അവിടം സന്ദര്‍ശിച്ചത് .അതുകൊണ്ട് അവിടത്തെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നില്ല. എന്നാല്‍ രാജമലയില്‍ അതല്ല അവസ്ഥ.രക്ഷാ പ്രവര്‍ത്തങ്ങള്‍ നടക്കുകയാണ്.അതിനിടയില്‍ മന്ത്രിമാര്‍ കൂട്ടത്തോടെ അവിടം സന്ദര്‍ശിച്ചാല്‍
ആ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടും. ഇപ്പോള്‍ രാജമലയില്‍ നല്‍കിയ സാമ്പത്തിക സഹായം ആദ്യ ഘടുവാണ്. നാശനഷ്ടത്തിന്റെ വ്യാപ്തി മനസിലാക്കിയിട്ട് മാത്രമേ കൂടുതല്‍ സഹായം തീരുമാനിക്കാനാകൂ.

Leave a Reply