കരിപ്പൂര്‍ വിമാനദുരന്തം മരണം 18.

കരിപ്പൂര്‍: എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടയില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറി രണ്ടായി പിളര്‍ന്നതിനെത്തുടര്‍ന്നു 18 പേര്‍ മരിച്ചു. 23 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ദുബായില്‍ നിന്ന് 8.15 ന്എത്തിയ വിമാനത്തില്‍ പത്ത് കുഞ്ഞുങ്ങള്‍ അടക്കം 184 യാത്രക്കാര്‍ ഉണ്ടായിരുന്നു. നേരത്തെ ടിക്കറ്റ്‌ എടുത്തിരുന്ന 5 പേര്‍ എത്തിയില്ല. ‘വന്ദേ ഭാരത്‌ മിഷന്‍’ ദൌത്യ ഭാഗമായി പറക്കുന്ന വിമാനമാണ് ഇത് . ഒരു കുന്നിൻപുറത്ത് ടേബിൾ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിൽ ഉള്ളത്. റൺവേയുടെ അവസാനം എത്തിയ ശേഷം വിമാനം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. എൻജിൻ തീ പിടിക്കാതെ ഇരുന്നതിനാൽ കൂടുതൽ ദുരന്തം ഒഴിവായി.

Leave a Reply