depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp ജലീലിനു മുന്നിൽ കുരുക്ക് മുറുകവേ, വിശുദ്ധ ഖുറാന്‍ തന്നെയെന്നു പാര്‍ട്ടി ചാനല്‍ – Janashakthi Online

ജലീലിനു മുന്നിൽ കുരുക്ക് മുറുകവേ, വിശുദ്ധ ഖുറാന്‍ തന്നെയെന്നു പാര്‍ട്ടി ചാനല്‍

കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ യു എ ഇ കോൺസുലേറ്റുമായുള്ള അമിതവും അസ്വാഭാവികവുമായ  ബന്ധങ്ങൾ വൻ വിവാദമായ സ്ഥിതിയിൽ മന്ത്രിയുടെ രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമാകുന്നു. സ്വർണ കള്ളക്കടത്തു സംഭവത്തിൽ തിരുവനന്തപുരത്തെ  കോൺസുലേറ്റിലെ പ്രമുഖർക്ക് നേരിട്ടുതന്നെ  പങ്കോ ഉത്തരവാദിത്വമൊ ഉണ്ടെന്ന്‌ കൂടുതൽ വ്യക്തമാകുന്ന സാഹചര്യത്തിൽ മന്ത്രിയുടെ വഴിവിട്ട പ്രവർത്തനങ്ങളെ ന്യായീകരിക്കുന്നത് ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തും എന്ന അഭിപ്രായമാണ് അദ്ദേഹത്തിന്‍റെ പ്രധാന പ്രവർത്തന മണ്ഡലമായ മലബാറിലെ പല സി പി എം  നേതാക്കളും സ്വകാര്യമായി പങ്കുവെക്കുന്നത് .അതേസമയം കൈരളി ന്യൂസ്‌ ചാനല്‍ ഇന്ന് പുറത്തുകൊണ്ടുവന്ന രേഖ അനുസരിച്ച് യു എ ഇ കോണ്‍സുലെറ്റില്‍ നിന്ന് തിരുവനന്തപുരം അസിസ്റ്റന്റ്റ് കസ്റ്റംസ് കമ്മീഷണര്‍ ക്ക് അയച്ച ബില്‍ ഓഫ് എന്‍ട്രി യില്‍ ഇവിടെ വന്ന വിവാദ പാഴ്സലില്‍ , 250 പെട്ടികളില്‍ നിറച്ച 4479 kg ഭാരമുള്ള വിശുദ്ധ ഖുറാന്‍ ആണ്. ഇതോടെ മന്ത്രിക്കെതിരായ ആരോപണത്തിന്റെ മുന ഒടിഞ്ഞതായി ഈ ചാനല്‍ വ്യക്തമാക്കി.

1997 തിരഞ്ഞെടുപ്പു കാലത്താണ് ജലീൽ ഇടതുപക്ഷ നിരയിലേക്കു കയറിവരുന്നത്.  അന്ന് ഐസ് ക്രീം കേസിൽപ്പെട്ടു രാഷ്ട്രീയമായി മുസ്ലിം സമുദായത്തിൽ ഒറ്റപ്പെട്ട പി കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തിൽ പരാജയപ്പെടുത്തിയ ജലീൽ  താരമായി . മുസ്ലിം ലീഗിന്‍റെ യുവജന വിഭാഗമായ യൂത്ത് ലീഗിന്‍റെ  സംസ്ഥാന അധ്യക്ഷനായിരുന്ന ജലീലിനെ കുഞ്ഞാലിക്കുട്ടി ചില കുതന്ത്രങ്ങൾ പ്രയോഗിച്ചു പുറത്താക്കുകയായിരുന്നു. ഐസ് ക്രീം കേസിൽപ്പെട്ട കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീൽ നയിച്ച യൂത്ത് ലീഗ് പരസ്യ നിലപാട് എടുത്തതാണ് അന്നു അദ്ദേഹത്തെ പുറത്താക്കാൻ കരണമായത്. അതോടെ ഇടതുപക്ഷത്തേക്കു നീങ്ങിയ ജലീൽ കുറ്റിപ്പുറത്തു കണക്കു തീർക്കുകയും ചെയ്തു .

അതിനു ശേഷം രണ്ടു പതിറ്റാണ്ടിൽ ഏറെക്കാലം മുസ്ലിം സമുദായത്തിൽ സിപിഎമ്മിന്‍റെ പ്രധാന മുഖമായി നിന്നയാളാണ് കെ ടി ജലീൽ . അദ്ദേഹത്തിന്‍റെ ഉയർന്ന അക്കാദമിക യോഗ്യതകളും ആകർഷകമായ പെരുമാറ്റവും മലബാറിലെ മുസ്ലിം സമുദായ മണ്ഡലത്തിൽ ഗ്രൂപ്പുകൾക്ക് അതീതമായ ബന്ധങ്ങളും സ്വാധീനവും ജലീലിന്‍റെ രാഷ്ട്രീയ പ്രസക്തി വർധിപ്പിച്ചു . എമ്പതുകളിൽ കോൺഗ്രസ്സ് വിട്ടു ഇടതുപക്ഷത്തു എത്തിയ ടി കെ ഹംസക്കു ശേഷം സിപിഎമ്മിന് വീണുകിട്ടിയ രാഷ്ട്രീയ രത്നമായാണ് ജലീൽ ഇക്കാലമത്രയും പാർട്ടിയിലും മുന്നണിയിലും കൊണ്ടാടപ്പെട്ടത്.

സിപിഎമ്മിൽ ഈ അവസരത്തിൽ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ നിർണായക സ്ഥാനം വഹിച്ച മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അടുപ്പവും ജലീലിനു തുണയായി നിന്ന മറ്റൊരു ഘടകമാണ് . 2005 ഏപ്രിലിൽ ഡൽഹിയിൽ നടന്ന പതിനെട്ടാം പാർട്ടി കോൺഗ്രസ്സിനു മുന്നോടിയായി മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനം വമ്പിച്ച വിജയമാക്കുന്നതിൽ ജലീൽ അടക്കമുള്ള പുതിയ ഇടതുപക്ഷ സഹയാത്രികർ നൽകിയ സംഭാവന നിർണായകമായിരുന്നു ,തൊണ്ണൂറുകൾ മുതൽ സിപിഎമ്മിൽ നിലനിന്ന ആശയപരമായ ഭിന്നതകളിൽ ന്യൂനപക്ഷങ്ങളുമായി ബന്ധം കെട്ടിപ്പടുക്കാനുള്ള പ്രായോഗികമായ ഒരു ബദൽ പാർട്ടിക്ക് മുന്നിൽ തുറന്നുകിട്ടിയത് മുസ്ലിം സമുദായത്തിൽ ആഴത്തിൽ വേരുകളുള്ള ജലീൽ അടക്കമുള്ള ഒരു വിഭാഗം പാർട്ടിയുമായി സഹകരിക്കാൻ തുടങ്ങിയതോടെയാണ്. മുൻകാലത്ത് ഒരിക്കലും പാർട്ടിക്കു ഭേദിക്കാൻ സാധ്യമാകാതിരുന്ന ഒരു വന്മതിൽ ആയിരുന്നു ഏറനാട്ടിലെ മാപ്പിള സമുദായം.  ആ മതിൽ ഭേദിക്കാൻ പിണറായിയെ സഹായിച്ച സംഘത്തിലെ പ്രധാനിയാണ് ജലീൽ . ഏറനാട്ടിൽ ആദ്യമായി നടന്ന സിപിഎം സമ്മേളനത്തോടെ മലപ്പുറം ചുവക്കുന്നു എന്ന് ദേശീയ മാധ്യമങ്ങൾ പോലും എഴുതുകയും ചെയ്തു .

ഏറനാടിന്റെ ഹൃദയഭൂമിയിൽ ജനിച്ചുവളർന്ന ഇ എം എസിനും  അവിടെ മാപ്പിളമണ്ണിൽ രാഷ്ട്രീയം പയറ്റിയ ഇമ്പിച്ചിബാവക്കും സാധ്യമാകാതെ പോയ വിജയം 2004ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേരിയിൽ ലീഗിന്‍റെ കെ പി എ മജീദിനെ തറപറ്റിച്ചു സിപിഎം ആഘോഷിക്കുകയും ചെയ്തു .1997 നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗിന്‍റെ പ്രമുഖ നേതാക്കളുടെ മുഴുവൻ പരാജയത്തിലേക്ക് നയിച്ച സാഹചര്യം ആവർത്തിക്കുകയാണ് അന്നു ചെയ്തത്. സിപിഎമ്മിൽ പിണറായിയുടെ രാഷ്ട്രീയ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചതു പുതിയ മേഖലകളിലും ജനവിഭാഗങ്ങളിലും  ഇങ്ങനെ ഉണ്ടാക്കാൻ കഴിഞ്ഞ നേട്ടങ്ങളാണ്

ജലീലും അതിന്‍റെ നേട്ടങ്ങൾ കൊയ്തെടുത്തിട്ടുണ്ട്. നാലുവർഷം മുമ്പ് പിണറായി വിജയൻ മുഖ്യമന്ത്രി ആയപ്പോൾ സിപിഎമ്മിനു പുറത്തു മലബാറിൽ മന്ത്രി പദവി നേടിയ ഒരാൾ ജലീൽ ആയിരുന്നു. എന്നും ഇടതിനൊപ്പം നിന്ന കടന്നപ്പള്ളി ആണ് മറ്റൊരാൾ . മന്ത്രി എന്നനിലയിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ ജലീലിന്‍റെ പ്രവർത്തനം തുടക്കത്തിലേ കല്ലുകടിയായി . മന്ത്രിയുടെ ഓഫീസ് ഒരു സ്വയംഭരണ പ്രദേശമാണ് എന്നമട്ടിൽ ആരോപണങ്ങൾ ഉയർന്നു . കുടുംബശ്രീയിൽ നടന്ന വഴിവിട്ട നിയമനങ്ങൾ വലിയ അപഖ്യാതിയുണ്ടാക്കി . പിന്നീട് ന്യൂനപക്ഷ ക്ഷേമ കോർപറേഷനിൽ ബന്ധു നിയമനവും വാർത്തയായി. കോഴിക്കോട് സർവ്വകലാശാലക്കു വിസിയില്ലാതെ ഒമ്പതുമാസം കഴിയേണ്ട അവസ്ഥ വന്നു .അവസാനം സർക്കാരിനെ അവഗണിച്ചു ഗവർണർ സ്വന്തം ഇഷ്ടപ്രകാരം നിയമനം നടത്തിയപ്പോൾ ഒരക്ഷരം മിണ്ടാനാവാതെ വായ പൂട്ടി ഇരിക്കേണ്ടിവന്നു

 ഇത്രയൊക്കെയായിട്ടും മുഖ്യമന്ത്രി ജലീലിനെതിരെ ഒരക്ഷരം പറഞ്ഞില്ല എന്നത് അത്ഭുതകരമാണ്. ഒന്നുകിൽ ജലീലിൽ മുഖ്യമന്ത്രിക്കുള്ള അകമഴിഞ്ഞ വിശ്വാസം; അതല്ലെങ്കിൽ  ജലീലിന്‍റെ രാഷ്ട്രീയ പ്രസക്തി സംബന്ധിച്ച കണക്കുകൂട്ടൽ. അഴിമതി ആരോപണം വന്നപ്പോൾ കണ്ണൂരിലെ പഴയ സഖാവ് ഇ പി ജയരാജനെ കണ്ണടച്ചു തുറക്കും മുമ്പ് പുറത്താക്കിയ ആളാണ് പിണറായി. എന്നാൽ ജലീലിനോട്  അത്യുദാര സമീപനമാണ് അദ്ദേഹം കാട്ടിയത്. പക്ഷേ അതു തിരിച്ചടിച്ചു എന്നു യുഎ ഇ കോൺസുലേറ്റിലെ ഗൂഢ ബന്ധങ്ങൾ തെളിയിക്കുന്നു. ഗൾഫിലേക്ക് മുങ്ങിയ യുഎഇ ഉദ്യോഗസ്ഥരെ എൻഐഎ ചോദ്യം ചെയ്യുന്നതോടെ ജലീൽ കൂടുതൽ കുഴപ്പത്തിലാകും . അതിനുമുമ്പ് മുഖ്യമന്ത്രി അദ്ദേഹത്തെ കൈവിടുമോ എന്ന ചോദ്യം മാത്രമാണ്  ഇപ്പോൾ അവശേഷിക്കുന്നത്.

Leave a Reply