മൂന്നാർ രാജമല ദുരന്തം;56 ജഡങ്ങൾ കിട്ടി,ഇനി 15 പേരെ കിട്ടാനുണ്ട്

ദേവികുളം: രാജമല ഭാഗത്തു കനത്ത മഴയിൽ മലയുടെ ഭാഗം ഇടിഞ്ഞു വീണു മരിച്ചവരില്‍ ചായതോട്ടത്തിലെ 56തൊഴിലാളികളുടെ ജഡം കണ്ടെത്തി . മണ്ണിനടിയിൽ പെട്ട 15 പേരേ ഇനിയും കിട്ടിയിട്ടില്ല . വ്യാഴാഴ്ച്ച രാത്രിയാണ് ദുരന്തം നടന്നത്. ഇന്ന് 4 ജഡങ്ങൾ കൂടികണ്ടെടുത്തതായി അധികൃതർ പറഞ്ഞു. മൊത്തം മരണം 56 ആയി. പന്ത്രണ്ടു പേരെ രക്ഷപ്പെടുതതി. മൊത്തം 78 പേരാണ് ലൈൻ വീടുകളിൽ താമസക്കാർ എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. 

രക്ഷാ പ്രവർത്തനത്തിന് പോലീസും ദുരന്ത നിവാരണ സേനയും നാട്ടുകാരും രംഗത്തുണ്ട്. റോഡുമാർഗം എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.

Leave a Reply