ഇടത്താവളത്തിൽ

പുസ്തകം 14 | ലക്കം 84 | 2020 ജൂൺ 16-30 | 1195 മിഥുനം 02-16

ദിവസങ്ങള്‍ തീരുന്നു; വൈകുന്നു വേള!
അവസാനിപ്പിയ്ക്കയീ പ്രാര്‍ത്ഥനാ മേള!
അനുവദിച്ചേകിയ വിശ്രമം തീര്‍ന്നാല്‍
അനവധി ദൂരമുണ്ടിനിയും നടക്കാന്‍!
പഥികരായ് എത്തിനാം പലവഴിയില്‍ കൂടി
പല പേരില്‍ അറിയപ്പെടു,മൊരുവനെ തേടി!
ഒരു തന്തിയില്‍ തന്നെ വിരലുകളോടി-
ച്ചൊരു പാട്ടുതന്നെ നാം പലമട്ടില്‍ പാടി!
അവിടെയാ സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍
അമരുന്ന രാജന്‍റെ പാദാരവിന്ദം
തൊഴുകൈകളാല്‍ നമിച്ചടിയറവെക്കാം
പഴകിത്തുടങ്ങിയൊരീ വാദ്യവൃന്ദം!

Leave a Reply