കേരളത്തിൽ കനത്ത മഴ; ഡാമുകൾ തുറക്കാൻ സാധ്യത

കോഴിക്കോട് : മലബാറിൽ പലേടത്തും കനത്ത മഴയിൽ നദികൾ കര കവിഞ്ഞു ഒഴുകുകയാണ് . സംസ്ഥാനത്തു മഴയും പ്രകൃതിക്ഷോഭങ്ങളും കാരണം വിവിധ അപകടങ്ങളിൽ ഏഴു പേർ രണ്ടു ദിവസത്തിനിടയിൽ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വ്യാഴാഴ്ച അറിയിച്ചു .

മല ബാറിൽ പ്രധാന ഡാമുകൾ ഒന്നോ രണ്ടോ ദിവസത്തിനകം തുറന്നു വിടേണ്ടി വരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .ഉരുൾപൊട്ടൽ സാദ്ധ്യതയും നിലവിലുണ്ട്‌ . കഴിഞ്ഞ ആഗസ്തിൽ ഉരുൾപൊട്ടൽ കാരണം വൻ നാശമുണ്ടായ വയനാട്ടിലും നിലമ്പുർ പോലുള്ള മറ്റു മലയോര പ്രദേശങ്ങളിലും അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട് . നൂറോളം കുടുംബങ്ങളെ ഇതിനകം മാറ്റിപ്പാർപ്പിച്ചു.  കനത്ത മഴ അടുത്ത രണ്ടു ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ് .

Leave a Reply