അമിത് ഷാ കേരളം പിടിക്കാൻ കരുനീക്കി തുടങ്ങി

തിരുവനന്തപുരം സ്വർണ്ണക്കള്ളക്കടത്തു കേസ് ഉപയോഗിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളം പിടിക്കാൻ കരുനീക്കി തുടങ്ങി. എൻ ഐ എ യെ നിരന്തരം സ്തുതിച്ചു കൊണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയനു ഇന്നത്തെ എൻ ഐ എ വെളിപ്പെടുത്തലോടെ ഇനി ഉത്തരം മുട്ടും. അമിത് ഷായുടെ കരങ്ങൾ പ്രവർത്തിച്ചു തുടങ്ങി എന്ന് പറയുമ്പോഴും എൻ ഐ എ യുടെ കയ്യിൽ ആവശ്യമായ തെളിവുകൾ ഉണ്ടെന്ന വസ്തുത ആർക്കും നിഷേധിക്കാനാകില്ല.ഒരു ഇടതുപക്ഷ മന്ത്രിസഭയുടെ ഭരണത്തിൻ കീഴിൽ ഒരിക്കലും സങ്കൽപ്പിക്കാൻ പോലും ആവാത്ത ചെയ്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്നുകൊണ്ടിരുന്നത്. എം ശിവശങ്കറെ സ്ഥാനഭ്രഷ്ടനാക്കാൻ മുഖ്യമന്ത്രി പറഞ്ഞ ആരോപണം തന്നെയാണ് എൻ ഐ എ മുഖ്യമന്ത്രിക്കെതിരെയും ഇപ്പോള്‍ കോടതിയിൽ വെളിപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായെയും വിദൂരമായി പോലും ഇന്നേവരെ വിമർശി ക്കാൻ മുഖ്യമന്ത്രി കൂട്ടാക്കാതിരുന്നത് ഈ കേസുകള്‍ കാരണം ആണെന്നാണ് മാധ്യമങ്ങൾ ആരോപിച്ചിരുന്നത്. ശ്രീരാമ ക്ഷേതത്തിന്ഇന്നലനടന്ന ചടങ്ങു പൂർണ്ണമായി കാവിമയമാക്കിയിട്ടും അതേക്കുറിച്ചു പ്രതികരിക്കാതെ മുൻ കോൺഗ്രസ്സ് സർക്കാരുകളെ ആക്ഷേപിക്കാനാണ് മുഖ്യമന്ത്രി മുതിർന്നത്.രാമക്ഷേത്ര നിർമ്മിതിയെ സംബന്ധിച്ചു മാധ്യമ പ്രവർത്തകർ എത്ര ചോദിച്ചിട്ടും മുഖ്യമന്ത്രി മറുപടി നൽകിയില്ല.ഒരു കമ്യുണിസ്റ്റ് മുഖ്യമന്ത്രി യിൽ നിന്ന് ഇത്തരമൊരു സമീപനം നടാടെയാണ്.

Leave a Reply