കൊറോണ: ഇനി പോലീസ് നിയന്ത്രിക്കും

തിരുവനന്തപുരം :കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പോലീസിന്റെ പൂർണ്ണ നിയന്ത്രണത്തിലാക്കി. ഇതിന്റെ ഏകോപനത്തിന് ഐജി വിജയ് സാഖറെയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ തലത്തിലും ഇത്തരം മേൽനോട്ട സമിതികൾ നിലവിൽ വരും. നാളെമുതൽ ആരോഗ്യപ്രവർത്തകർ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ പോലീസിന്‍റെ ചുമതലയിലാക്കും. ഇനി മൃദു സമീപനങ്ങൾ ഉണ്ടാകില്ല.
ഇപ്പോഴത്തെ രോഗവ്യാപനത്തിന് പ്രധാന ഉത്തരവാദി രാഷ്ട്രീയ (പ്രതിപക്ഷ)പാർട്ടികളാണെന്നു പേരെടുത്തു പറയാതെ മുഖ്യമന്ത്രി ആരോപിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ കേരളം ജാഗ്രതയോടെ നേരിട്ട് കൈകാര്യം ചെയ്തിരുന്നതാണ്.ഒരുഘട്ടം കഴിഞ്ഞപ്പോൾ ഇതിൽ കുറവ് വന്നു.ചിലർ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന തരത്തിൽ കൂട്ടായ്‌മകൾ സംഘടിപ്പിച്ചു.തോളുരുമ്മി നടക്കുന്നതും അകലം പാലിക്കാത്തതും സാധാരണമായി.ഇത്തരത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതില്ലെന്ന് ഇതെല്ലാം കണ്ട ജനങ്ങൾ തീരുമാനിച്ചു.തെറ്റായ സന്ദേശമാണ് ഇത് നൽകിയത്.അധികൃതരുടെ ഭാഗത്തു എന്തെങ്കിലും വീഴ്ച കൊണ്ടല്ല ഇത് സംഭവിച്ചത്.ഈ മാർഗനിർദേശങ്ങൾ നൽകുന്നത് പി ആർ ഏജൻസികൾ ആണ് എന്ന് ദുഷ്പ്രചാരണം നടത്തിയവരാണ് ഇതിനു ഉത്തരവാദികൾ.
സർക്കാർ ഉദ്യോഗസ്ഥർ ഓഫീസിൽ വരാതെ നടക്കുന്നുണ്ട്.അവർക്ക് ഇനിമുതൽ പുതിയ ചുമതല നൽകും. ഓഫീസിൽ എത്താത്ത വർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.ഇനി വാർഡ്മുഴുവൻ അടച്ചു രോഗികളെ ശിശ്രൂഷിക്കുന്നതിന് പകരം എവിടെയാണോ രോഗി ഉള്ളത് അതിന് ചുറ്റുമുള്ള പ്രദേശം മാതമേ അടയ്‌ക്കൂ.
ഇന്ന് സംസ്ഥാനത്തു 2 കൊവിഡ് മരണമുണ്ടായി. 962 പേർക്ക് കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.ഇതിൽ 801 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം.മധ്യകേരളത്തിലെ സ്ഥിതി അതിരൂക്ഷമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു
.

Leave a Reply