കീടനാശിനി കമ്പനികളുടെ പരസ്യം: ബിസിനസ് സ്റ്റാൻഡാർഡിനെതിരെ പ്രതിഷേധം

 ന്യൂദൽഹി:  ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകരെയും ശാസ്ത്രജ്ഞരെയും പേരെടുത്തു പറഞ്ഞു അധിക്ഷേപിക്കുന്ന കീട നാശിനി കമ്പനികളുടെ പരസ്യം  നൽകിയ പ്രമുഖ ബിസിനസ്സ് പത്രമായ  ബിസിനസ് സ്റ്റാൻഡാർഡിനെതിരെ വൻ പ്രതിഷേധം.

ജൂലൈ 29 ലക്കത്തിലാണ് പെസ്റ്റിസൈഡ് വ്യവസായ അസോസിയേഷന്റെ പേരിലുള്ള മുഴുപേജ് പരസ്യം പത്രം പ്രസിദ്ധപ്പെടുത്തിയത്. കീട നാശിനികളുടെ ഉപയോഗം സംബന്ധിച്ച  മുന്നറിയിപ്പുകൾ നൽകുന്ന വിവിധ  പരിസ്ഥിതി സംഘടനകളെയും ഗവേഷകരെയും ശാസ്ത്രജ്ഞരെയും  അതിൽ പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്തുന്നുണ്ട്.  സെന്റർ ഫോർ സയൻസ് & എൻവയെന്മെന്റ് അധ്യക്ഷ സുനിതാ നാരായൻ, സന്നദ്ധ പ്രവർത്തക കവിതാ കുറുഗന്ധി,  ഉമേന്ദ്ര ദത്ത് തുടങ്ങിയ പ്രമുഖ  പരിസ്ഥിതി പ്രവർത്തകരെ പരസ്യത്തിൽ കുറ്റപ്പെത്തുന്നു. അതേപോലെ ദേശീയ ഗവേഷക  സ്ഥാപനങ്ങളായ ഐഐടി കാൺപൂർ, ജെഎൻയു തുടങ്ങിയവയ്ക്കും എതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നു.  ഏതാനും  ഗവേഷകരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും പടങ്ങളും  അതിൽ ചേർത്തിട്ടുണ്ട്.  

രാജ്യത്തു വ്യാപകമായി ഉപയോഗ ത്തിലുള്ളതും ആരോഗ്യ-പരിസ്ഥിതി ഭീഷണികൾ ഉയർത്തുന്നതുമായ 27 കീടനാശിനികൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങിയിട്ടുണ്ട്. അതിനു പുറമേ, പെസ്റ്റിസൈഡ് നിയന്ത്രണ ബിൽ അവതരിപ്പിച്ചു പാർലമെന്റിൽ പാസാക്കാനുള്ള  നീക്കവും  നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ്‌ ഗവേഷകരെയും  ശാസ്ത്രഞരെയും  ലക്ഷ്യമിട്ടു കമ്പനി ഉടമകളുടെ നീക്കം ഇന്ന് പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.  പ്രതി ഷേധ സൂചകമായി നിരവധി പേർ ഒപ്പിട്ട കത്തു  ബിസിനസ് സ്റ്റാൻഡാർഡിന്റെ പത്രാധിപർക്ക് അയക്കുമെന്ന് പരിസ്ഥിതി സംഘടനകൾ അറിയിച്ചു.  

Leave a Reply