ഉരുൾപൊട്ടൽ ഭീതിയിൽ മലയോര ഗ്രാമങ്ങൾ
കോഴിക്കോട്: കഴിഞ്ഞ രണ്ടു മഴക്കാലത്തും ആഗസ്റ്റ് എട്ടു മുതലുള്ള ദിവസങ്ങളിലാണ് പ്രളയവും ഉരുൾപൊട്ടലും സംസ്ഥാത്തിന്റെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്. പ്രളയതിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും ഓർമയിൽ ആശങ്കയുടെ മുൾമുനയിലാണ് ഇപ്പോൾ മലയോര ഗ്രാമങ്ങൾ .
മുൻ വർഷം വയനാട്ടിലെയും മലപ്പുറത്തെയും മലയോര മേഖലയിലാണ് ഉരുൾപൊട്ടൽ കാരണം കാര്യമായ പ്രശ്നങ്ങൾ ഉണ്ടായത്. ഇത്തവണ വീണ്ടും അതീവ ഗുരുതരമായ മഴയും കാറ്റും ഈയാഴ്ച ഇന്ത്യൻ കാലാവസ്ഥാ വിഭാഗം പ്രവചിച്ചിട്ടുണ്ട്. മലബാർ ജില്ലകളിൽ പലേടത്തും വരും ദിവസങ്ങളിൽ കനത്ത മഴ പ്രവചിച്ചു അധികൃത ർ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു.
തീരദേശങ്ങളിലും മലയോരങ്ങളിലും കഴിയുന്ന ജനങ്ങൾക്കു ഏറ്റവും വിഷമം സൃഷ്ടിക്കുന്ന കാലമാണ് ഇത്. കൊറോണ കാലത്തു മഴയും പ്രകൃതി ക്ഷോഭവും കൂടുതൽ വലിയ വെല്ലുവിളിയാണ് സർക്കാരിനു മു ന്നിൽ ഉയർത്തുന്നത്.