depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp ചൊവ്വയിലേക്കുള്ള മൂന്നാമത്തെ പര്യവേക്ഷണ പേടകം ഇന്ന് പുറപ്പെടുന്നു – Janashakthi Online

ചൊവ്വയിലേക്കുള്ള മൂന്നാമത്തെ പര്യവേക്ഷണ പേടകം ഇന്ന് പുറപ്പെടുന്നു

ഹൂസ്റ്റൺ : നാസയുടെ പേഴ്സിവെറൻസ് ബഹിരാകാശ പേടകം ഇന്നു ചൊവ്വാഗ്രഹത്തെ ലക്ഷ്യമാക്കി പ്രയാണം ആരംഭിക്കും. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ മൂന്നാമത്തെ പേടകമാണ് ഇന്ന് ചൊവ്വയിലേക്ക് പുറപ്പെടുന്നത്.

 യുഎഇയുടെ അൽ അമാൻ ( പ്രതീക്ഷ ), ചൈനയുടെ തൺവെൻ 1പേടകവും കഴിഞ്ഞ ആഴ്ചകളിൽ ചൊവ്വയിലേക്ക് വിജയകരമായി യാത്ര പുറപ്പെട്ടിരുന്നു. ഈ വർഷം ചൊവ്വയിലേക്ക് പുറപ്പെടുന്ന മൂന്നാമത്തെയും അവസാനത്തെയും ഉപഗ്രഹമാണ് നാസയുടേത്. പേഴ്സിവെറൻസ് ചൊവ്വാ  പര്യവേക്ഷണത്തി ലെ  സുപ്രധാനമായ നീക്കമാണെന്നു ഗവേഷകർ പറയുന്നു. മുൻ പര്യവേക്ഷണങ്ങളിൽ നിന്ന്  വ്യത്യസ്തമായി മൂന്നു പ്രധാന ഘടകങ്ങൾ ഇതിലുണ്ട്. ഒന്ന് ,  ചൊവ്വയിൽ ഇറങ്ങുന്ന പേടകത്തിലെ മോക്‌സി അഥവാ മാർസ് ഓക്സിജൻ പദ്ധതി പ്രകാരം ചൊവ്വയിലെ അന്തരീക്ഷത്തി ലെ കാർബൺ ഡൈ ഓക്‌സൈഡിൽ നിന്നു ഓക്സിജൻ  വേർതിരിച്ചെടുക്കാനാവുമോ എന്ന  പരീക്ഷണം നടക്കും . അതു സാധ്യമായാൽ ഭാവിയിൽ ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുന്ന പദ്ധതികൾ വിജയിപ്പിക്കാൻ കഴിയും . ഭാവിയിൽ അവിടെ മനുഷ്യ അധിവാസവും അതു സാധ്യമാക്കും . രണ്ടാമത്. ഉപഗ്രഹത്തിലുള്ള  ഇൻ ജനുവിറ്റി  എന്ന ഹെലിക്കോപ്റ്റർ പോലെയുള്ള ഉപകരണം പേടകത്തിൽ നിന്നു വേർപെട്ടു ചൊവ്വയുടെ അന്തരീക്ഷത്തിൽ സ്വ തന്ത്രമായി ചുറ്റിക്കറങ്ങും.  റോവർ പേടകത്തിന് ഉപരിതലത്തിൽ സഞ്ചരിക്കാൻ ഒരു ഗൈഡായി അതു പ്രവർത്തിക്കും. മൂന്നാമത്, റോവർ പേടകം ചൊവ്വയിൽ നിന്നു മണ്ണും  പാറയും കുഴിച്ചെടുക്കും . അതു വിവിധ ഘട്ടങ്ങൾ പിന്നിട്ടു  ഏതാനും വർഷത്തിനകം ഭൂമിയിൽ എത്തിക്കാനാവുമെന്നു ഗവേഷകർ  കരുതുന്നു. ചൊവ്വയിലെ ജീവ സാധ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അതിലൂടെ ലഭിക്കുമെന്നും ഗവേഷകർ പറയുന്നു

Leave a Reply