ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബി ജെ പി ശ്രമിക്കുന്നു: രമേശ്

തിരുവനന്തപുരം:    രാജസ്ഥാനില്‍  ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറിയ   സര്‍ക്കാരിനെ അട്ടിമറിക്കാന്‍   കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഗവര്‍ണ്ണറെ ഉപയോഗിച്ച് ഭരണഘടനയുടെ  അടിസ്ഥാന മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ബി  ജെ പി   ശ്രമിക്കുകയാണ്.   ഹൈക്കോടതിയും നിയമസഭാ സമ്മേളനം  വിളിക്കണമെന്ന  രാജസ്ഥാന്‍ സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിയ  ഗവര്‍ണ്ണറുടെ  നപടി ജനാധിപത്യ വിരുദ്ധമാണ്. ജനാധിപത്യ സ്ഥാപനങ്ങളുടെ കാവലാളായി പ്രവര്‍ത്തിക്കേണ്ട ഗവര്‍ണ്ണര്‍ അവയുടെ  അന്തകനായി മാറുന്നത്   വലിയ ദുരന്തമാണെന്നും  രമേശ് ചെന്നിത്തല പറഞ്ഞു.മണിപ്പൂര്‍ , കര്‍ണ്ണാടക, മധ്യപ്രദേശ് തുടങ്ങിയ   സംസ്ഥാനങ്ങളില്‍  ജനങ്ങള്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരുകളെ  ഭരണഘടനാതീത മാര്‍ഗങ്ങള്‍ ഉപയോഗിച്ച്   കേന്ദ്രം ഭരിക്കുന്ന ബി ജെ പി  സര്‍ക്കാര്‍   അട്ടിമറിക്കുകയായിരുന്നു. ഇപ്പോള്‍ രാജസ്ഥാനിലും അതേ മാര്‍ഗം അവര്‍ അവലംബിക്കുകയാണ്. ഇതിനെതിരെയുള്ള അതിശക്തമായ  പ്രതിഷേധത്തിനാണ്  രാജ്യം സാക്ഷ്യം വഹിക്കുന്നത്.  കോവിഡ് 19 ന്‍റെ മഹാമാരിയെ ചെറുക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര  സര്‍ക്കാരും പ്രധാനമന്ത്രിയും   ഇപ്പോള്‍   ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിനാണ്   ശ്രമിക്കുന്നതെന്നും  രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Leave a Reply