കേരളത്തില്‍ ഇന്നും 4 മരണം; തിരുവനന്തപുരത്ത് രോഗം പടരുന്നു.
കേരളത്തില്‍ കൊവിഡ് മരണം 65 ആയി. ഇന്നും 4 മരണം. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ 1167 ആയിരിക്കെ, രോഗമുക്തി നേടിയവര്‍ 679 പേരായി.അതേസമയം സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവര്‍ 889 ആണ്. തിരുവനന്തപുരത്ത് മാത്രം സമ്പര്‍ക്കം മൂലം 164 പേര്‍ക്ക് രോഗം. വിദേശത്ത് നിന്ന് എത്തിയ 122 പേര്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 96 പേര്‍ക്കും രോഗം ബാധിച്ചു.33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം.ഉറവിടം അറിയാത്ത രോഗികള്‍ 55. തിരുവനന്തപുരത്ത് രോഗം പടരുകയാണ്. മേനംകുളത്ത് കിന്‍ഫ്രാ പാര്‍ക്കില്‍ 300 പേരില്‍ 88 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.