മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ ഐ എ തിങ്കളാഴ്ച്ച എറണാകുളത്ത് ആരംഭിച്ച ചോദ്യം ചെയ്യല്‍ ചൊവ്വാഴ്ച പത്തരമണിക്കൂര്‍ തുടര്‍ന്നു. ശിവശങ്കര്‍ രാത്രി തന്നെ തിരുവനനന്തപുരത്തേക്കു മടങ്ങി. തിങ്കളാഴ്ച എറണാകുളത്തു ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ തുടരും. രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച അഞ്ച് മണിക്കൂര്‍ കസ്റ്റംസ്ചോ ദ്യംചെയ്തിരുന്നു.

Leave a Reply