നിയമസഭാ സമ്മേളനം ചേരുന്നില്ല

തിരുവനന്തപുരം ജൂലൈ 27 ന് നിയമസഭാ സമ്മേളനം ചേരേണ്ടതില്ലെന്നു സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. . എൽ ഡി എഫ് മന്ത്രിസഭയ്ക്കും സ്പീക്കർ ശ്രീരാമകൃഷ്ണനും എതിരായ അവിശ്വാസ പ്രമേയങ്ങൾ പരിഗണിക്കില്ല. ജൂലൈ 17 ന് പ്രതിപക്ഷത്ത് നിന്ന് വി ഡി സതീശൻ ആണ് നോട്ടീസ് നൽകിയിരുന്നത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു ദിവസം മാത്രം നീണ്ടു നിൽക്കുന്ന സമ്മേളനം ഒഴിവാക്കാനാണ് സർക്കാർ തീരുമാനം.

Leave a Reply