സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ ഉടനില്ല

തിരുവനന്തപുരം: കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ ഏര്‍പ്പെടുത്തുന്നത് ഗൗരവമായി പരിഗണിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇന്ന് നിലപാട് മാറ്റി . ഒരാഴ്ചക്കുള്ളില്‍ എന്തായാലും ലോക് ഡൌണ്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കേരളത്തിലെ മരണനിരക്ക് സ്ഫോടനാത്മകമല്ല. മാധ്യമങ്ങള്‍ തെറ്റായപ്രചരണം ഏറ്റെടു ക്കരുത് .മെഡിക്കല്‍കോളേജ്കളില്‍ പ്രതിസന്ധി എന്ന്‍ ഊതിവീര്‍പ്പിച്ച് വാര്‍ത്ത കൊടുക്കരുത്. ആംബുലന്‍സ് അല്‍പ്പം വൈകുന്നത് മഹാപരാധമായി എന്തിനാ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്.ഭക്ഷണം അല്‍പ്പം വൈകിയാല്‍ സര്‍ക്കാരിന്റെ പരാജയം എന്ന് പ്രചരിപ്പിക്കുന്നത് ശരിയാണോ?. കൊവിഡ് പ്രതിരോധം തകര്‍ക്കാന്‍ ഒരുകൂട്ടം ആളുകള്‍ വ്യാജവാര്‍ത്ത സൃഷ്ടിക്കുന്നു.അവര്‍ ഇതൊന്നും തിരുത്താനൊന്നും പോകുന്നില്ല.അവരാണ് പൂന്തുറയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ഇളക്കിവിട്ടത്. അവിടത്തെ സംഭവം സംബന്ധിച്ച് തെറ്റായ ചിത്രം പ്രസിദ്ധീകരിച്ച മാധ്യമം തിരുത്താന്‍ തയ്യാറായില്ല. മാധ്യമങ്ങള്‍ വെള്ളം ചേര്‍ക്കാതെ വിഴുങ്ങുന്നതാണ് കാണുന്നതാണ്. പ്രതിരോധം തകര്‍ക്കാന്‍ ഒരു കൂട്ടര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു. കേരളം എവിടെയൊക്കെ പിന്നിലാണെന്ന് പ്രതിപക്ഷ നേതാവ് ഗവേഷണം നടത്തട്ടെ എന്ന് മുഖ്യമന്ത്രി പരിഹസിച്ചു.പ്രത്യേക താല്‍പ്പര്യങ്ങള്‍ മാറ്റി നിര്‍ത്തി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഇവര്‍ അണിനിരക്കണം എന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. രോഗ മുക്തിയില്‍ കേരളം പിന്നിലാണ് എന്നാണ് പ്രതിപക്ഷ നേതാവ് രോപിക്കുന്നത്.യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. മറ്റ് സംസ്ഥാന്നങ്ങളില്‍10 ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യും.കേരളം അങ്ങിനെയല്ല. രണ്ടു തവണ നെഗറ്റീവ് ഫലം വന്നശേഷമാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്. ഇന്നലെ പ്രസിദ്ധീകരിച്ച പുതുക്കിയ ഗൈഡ് ലൈനില്‍ പോസിറ്റീവ് ആകുന്നവര്‍ക്ക് ഡിസ്ചാര്‍ജ് ഉണ്ടാകില്ല. സുരക്ഷ പഴുതടച്ച് ഉറപ്പുവരുത്തും .കണക്കുകളില്‍ ഒന്നാം സ്ഥാനത്ത് എത്തുകയല്ല നമ്മുടെ ലക്ഷം. പെട്ടെന്ന് രോഗികളുടെ എണ്ണം കൂടുമ്പോള്‍ തോത് ഉയരും . 8818 പേര്‍ നിലവില്‍ ചികിത്സയില്‍ ഉണ്ട്.. മൂന്നാം ഘട്ടത്തില്‍ കേരളത്തില്‍ രോഗികളുടെ എണ്ണം കൂടിവരികയാണ്. പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല.

Leave a Reply