വരവര റാവുവിന് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നു സുഹൃത്തുക്കൾ

ഹൈദരാബാദ് :പ്രശസ്ത തെലുഗു കവി വരവര റാവുവിന് കോവിഡ് ബാധ സ്ഥിരീകരിച്ചതായി കുടുംബവൃത്തങ്ങൾ അറിയിച്ചു. ഏതാനും ദിവസം മുമ്പ് കുടുംബവുമായി സംസാരിക്കുമ്പോൾ ബുദ്ധിമാന്ദ്യം സംഭവിച്ച പോലെ സംസാരിച്ച  അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ മകൾ  പവന കടുത്ത ഉത്കണ്ഠ രേഖപ്പടുത്തിയിരുന്നു.

രണ്ടുദിവസം മുമ്പ് ജയിലിലെ ആശുപത്രി വാർഡിൽ നിന്നു ജെ ജെ ആശുപത്രിയിലേക്കു മാറ്റിയ 81കാരനായ വരവര റാവുവിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ഇന്നു മുംബൈയിലെ സെന്റ് ജോസഫ്‌സ് മുനിസിപ്പൽ ആശുപത്രിയിലേക്കു മാറ്റിയതായി ഹൈദരാബാദിലെ മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായ കല്പനാ കണ്ണബിരാൻ ഫേസ്ബുക് കുറിപ്പിൽ അറിയിച്ചു.  ഭരണകൂട പീഡനത്തിന്റെ ഇരയാണ് വരവര റാവുവെന്നും കോവിഡ് ബാധയുടെ അന്തരീക്ഷത്തിൽ അദ്ദേഹത്തിന് ജാമ്യം അനുവദിക്കണമെന്ന നിരന്തരമായ അഭ്യർത്ഥന സർക്കാരും കോടതികളൂം തിരസ്കരിച്ചതാണ് അദ്ദേഹത്തിന്റെ ദുരന്തത്തിന് കാരണാമായതെന്നും സുഹൃത്തുക്കൾ ആരോപിച്ചു. സംഭവം സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല.

Leave a Reply