എം ശിവശങ്കർ സസ്‌പെൻഷനിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ അഖിലേന്ത്യാ സർവീസ് പെരുമാറ്റ ചട്ട ലംഘനത്തിന് സസ്‌പെൻഡ് ചെയ്തു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡിഷണൽ സെക്രട്ടറിയും ചേർന്ന് നടത്തിയ അന്വേഷണ റിപ്പോർട്ട് മുൻ നിർത്തിയാണ് ഈ നടപടി എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ റിപ്പോർട്ടു വൈകിട്ടാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. സർവീസ് ചട്ടങ്ങളുടെ ലംഘനത്തിനാണ് നടപടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.റിപ്പോർട്ട് കൂടുതൽ പരിശോധിച്ച് വേണ്ടത് ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐ റ്റി മേഖലയിലെ നിയമനം സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ നിര്ദേശിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തി. സ്വപ്നയുടെ നിയമനം സംബന്ധിച്ച അന്വേഷണം പോലീസ് നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണ്ണ കള്ളക്കടത്തു സംബന്ധിച്ചും ഈ കള്ളക്കടത്തിന് രജ്യദ്രോഹ പ്രവർത്തനവുമായി ബന്ധമുണ്ടോ എന്നതിലും എൻ ഐ എ ആണ് അന്വേഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.അതിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല എന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

Leave a Reply