എൻ റാം ഹിന്ദു ഗ്രൂപ്പ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞു;മാലിനി തലപ്പത്ത്

ചെന്നൈ: ദി ഹിന്ദു ഗ്രൂപ്പ്  മാധ്യമസ്ഥാപനങ്ങളുടെ  ചെയർമാൻ സ്ഥാനത്തുനിന്നും എൻ റാം ഒഴിഞ്ഞു. ഇന്നു ചേർന്ന കമ്പനി ഡയറക്റ്റർബേർഡ് യോഗം മുൻ എഡിറ്റർ മാലിനി പാർത്ഥസാരഥിയെ കമ്പനി ചെയർ പേഴ്സണായി തിരഞ്ഞെടുത്തു. മുൻ  പത്രാധിപരും അറിയപ്പെടുന്ന സാമൂഹിക -രാഷ്ട്രീയ നിരീക്ഷകനുമായ റാം 75 വയസ്സു പൂർത്തിയാക്കിയതോടെയാണ് കമ്പനിയുടെ ഔദ്യോഗിക പദവികളിൽ നിന്നും ഒഴിഞ്ഞത്.

ദി ഹിന്ദുവിന്റെ മുൻകാല മാനേജിങ് ഡയറക്റ്റർ ജി നരസിംഹന്റെ  മകനായ റാം ദീർഘകാലം ഹിന്ദുവിന്റെ  പത്രാധിപ സ്ഥാനവും വഹിച്ചിരുന്നു. അദ്ദേഹമാണ് ഹിന്ദുവിനെ ഇന്ത്യയിലെ അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ മുൻ നിരയിൽ എത്തിച്ചത്‌. ബൊഫോഴ്‌സ് തോക്കു വിവാദ വുമായി  ബന്ധപ്പെട്ട ഹിന്ദുവിന്റെ റിപ്പോർട്ടുകൾ രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിൽ വമ്പിച്ച പ്രതിസന്ധികളാണ് ഉയർത്തിയത്. പിന്നീട് അദ്ദേഹം   പത്രാധിപ സ്‌ഥാനം ഒഴിയാനിടയാക്കിയായതും  ഈ റിപ്പോർട്ടുകൾ സംബന്ധിച്ചു മാനേജ്മെന്റിൽ ഉയർന്ന വിമർശനങ്ങളാണ്.

ഹിന്ദു ഗ്രൂപ്പിന്റെ  ചെയർമാൻ എന്ന നിലയിൽ പത്രത്തിന്റെ ആധുനികവല്കരണത്തിനും ഡിസൈൻ മാറ്റത്തിനും മാനേജ്മെന്റും എഡിറ്റോറിയലും തമ്മിലുള്ള ബന്ധങ്ങളെ തടയുന്ന വന്മതിൽ തകർക്കുന്നതിലും റാം നേതൃത്വപരമായ പങ്കുവഹിച്ചു. ഹിന്ദു പത്രം ആധുനിക രീതിയിൽ ഡിസൈൻ മാറ്റുന്നതിന് ലാറ്റിൻ അമേരിക്കയിലെ പ്രശസ്ത ഡിസൈനറായ ഗാർസ്യയെ ആണ് അദ്ദേഹം   കണ്ടെത്തിയത്. പുതിയ ചെയർമാൻ മാലിനി പാർത്ഥസാരഥിയും നേരത്തെ ഹിന്ദു  പത്രാധിപയായി പ്രവർത്തിച്ചിരുന്നു. ദക്ഷിണേന്ത്യയിൽ  ശക്തമായ ആധിപത്യം പുലർത്തിയ ഹിന്ദുവിനെ ഉത്തരേന്ത്യയിലേക്കു വ്യാപിപ്പിച്ചത് അവരുടെ കാലത്താണ്. ദൽഹിയിലും മുംബൈയിലും ആരംഭിച്ച എഡിഷനുകൾ പക്ഷേ സാമ്പത്തികമായി വിജയിച്ചില്ല. മുംബൈ എഡിഷൻ  കഴിഞ്ഞ മാസം അവസാനത്തോടെ പ്ര സിദ്ധീകരണം നിർത്തി

Leave a Reply