തെലങ്കാനയെ വിമര്‍ശിക്കാന്‍ യുപി മുഖ്യമന്ത്രിക്ക് യോഗ്യതയില്ല:ടി ആര്‍ എസ്


ഹൈദരാബാദ് നാളെ (ചൊവ്വാഴ്ച) നടക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് രംഗത്ത്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തെലങ്കാന മുഖ്യമന്ത്രിയും ടി ആര്‍ എസ് നേതാവുമായ കെ ചന്ദ്രശേഖര റാവുവും തമ്മില്‍ പൊരിഞ്ഞ വാക് പോര്.”ആളോഹരി വരുമാനത്തില്‍ ഇരുപത്തിയെട്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഉത്തര്‍പ്രദേശ് അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന തലങ്കാനയെ പഠിപ്പിക്കാന്‍ വരരുതെന്ന് ചന്ദ്രശേഖര റാവു കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി. “ചില വിധ്വംസക ശക്തികള്‍ ഹൈദരാബാദില്‍ പ്രവേശിച്ച് നഗരത്തിലെ ശാന്തിയും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ചന്ദ്രശേഖര റാവു കുറ്റപ്പെടുത്തിയത് ” ഇത് നമ്മള്‍ അനുവദിച്ചു കൊടുക്കണോ?` വിനയപുരസരം ഞാന്‍ ചോദിക്കുന്നു” റാവു കൂട്ടിച്ചേര്‍ത്തു. .ജനങ്ങള്‍ പുരോഗമന കക്ഷിയായ ടി ആര്‍ എസ്സിനെ പിന്തുണയ്ക്കുക . ഈ വിധ്വംസക കക്ഷിയെ ദയവായി. തുരത്തണമെന്നും റാവു പറഞ്ഞു. ചൊവ്വാഴ്ചയാണ്. ഫലം ഡിസംബര്‍ നാലിനും..
ഹൈദരാബാദിനെ “ഭാഗ്യനഗര്‍” എന്ന് പുനര്‍ നാമകരണം ചെയ്യുമോ എന്ന് ചിലര്‍ ചോദിച്ചതായും ഫൈസാബാദിനേയും അയോധ്യയായും അലഹബാദിനെ .പ്രയാഗ് ആയും പുനര്‍ നാമകരണം ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ഇതും ആയിക്കൂടാ എന്ന് അവര്‍ക്ക് മറുപടി നല്‍കിയതായും ആദിത്യനാഥ് പറഞ്ഞു. “ഭാഗ്യനഗര്‍” എന്നത് ഈ തെരഞ്ഞെടുപ്പ് മുന്നോട്ടുവെക്കുന്ന ഭാഗ്യമാണെന്ന് ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *