സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജ്ജി നാളെ പരിഗണിക്കും.സിബിഐ ഫയല്‍ ചെയ്ത . എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

എഫ്‌സിആര്‍എ നിയമപ്രകാരം സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സിയോ വിദേശസംഭാവന സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എഫ് ഐ ആര്‍ സംബന്ധിച്ച് കോടതിയിലും വെബ് സൈറ്റിലും നല്‍കിയിരിക്കന്നത് വ്യത്യസ്ഥ വിവരങ്ങളെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ലൈഫ് മിഷന്‍ തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡ് നെ സിബിഐ ഇന്ന് രണ്ടാം തവണ ചോദ്യംചെയ്തു.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *