ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാറായിട്ടില്ല: മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സ്പെഷല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്പ്പെന്റെ ചെയ്യേണ്ട ഘട്ടമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണ്ണ ക്കടത്തു കേസില്‍ സംശയത്തിന്റെ നിഴലില്‍ കഴിയുന്ന ശിവശങ്കറിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്ന് ചോദിച്ചപ്പോഴാണ് ഇങ്ങിനെ മറുപടി നല്‍കിയത്.കൂടുതല്‍ തെളിവുകള്‍ ഉണ്ടായാല്‍ അപ്പോള്‍ ആവശ്യം വന്നാല്‍ എന്ത് നടപടി വേണമെന്ന് ആലോചിക്കും.ഇപ്പോള്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള സമിതി അന്വേഷിക്കട്ടെ.
മന്ത്രി കെ ടി ജലീലുമായി സ്വപ്ന സംസാരിച്ചത് ഔദ്യോഗിക ആവശ്യത്തിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.യു എ ഇ കോണ്‍സല്‍ ജനറല്‍ നിര്‍ദേശിച്ചതനുസരിച്ചാണ് സ്വപ്ന ഫോണ്‍ ചെയ്തതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്ത ശേഷം എന്തെങ്കിലും വസ്തുതകള്‍ കണ്ടെത്തിയാല്‍ അത് അനുസരിച്ച് നടപടി ഉണ്ടാകും എന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇപ്പോള്‍ മതിയായ വസ്തുതകള്‍ ഇല്ല.